ചാലക്കുടി: നിയോജക മണ്ഡലത്തിൽ വെള്ളിയാഴ്ച 70 പേരിൽ കൊവിഡ് വൈറസ് സ്ഥിരീകരിച്ചു. ഇതിൽ35 എണ്ണം മേലൂരിലെ മുരിങ്ങൂർ ധ്യാന കേന്ദ്രത്തിലാണ്. നഗരസഭാ പരിധിയിൽ 25 പേർക്കാണ് പരിശോധനഫലം പോസിറ്റീവായത്. കോടശേരി 4, അതിരപ്പിള്ളി 3, പരിയാരം 2, കാടുകുറ്റി 1 എന്നിങ്ങനെയാണ് മറ്റു പഞ്ചായത്തുകളുടെ പട്ടിക.
മുരിങ്ങൂർ ഡിവൈൻ ധ്യാന കേന്ദ്രത്തിൽ വെള്ളിയാഴ്ച 35 പേർക്ക് കൊവിഡ് 19 സ്ഥിരീകരിച്ചു. 100 ആന്റിജൻ പരിശോധനയിലാണ് 35 ശതമാനം പേരിൽ വൈറസ് കണ്ടെത്തിയത്. അടുത്ത ദിവസം നൂറു പേരെക്കൂടി പരിശോധിക്കും. മൂന്നുദിവസം മുമ്പ് ധ്യാന കേന്ദ്രത്തിലെ ഒരു രോഗി മരിച്ചിരുന്നു. ഇയാൾക്ക് പിന്നീട് കൊവിഡ് സ്ഥിരീകരിക്കുകയും ചെയ്തു. ഇതോടെയാണ് മുഴുവൻ പേരേയും പരിശോധിക്കാൻ പഞ്ചായത്ത് ആരോഗ്യ വകുപ്പ് അധികൃതർ തീരുമാനിച്ചത്.