തൃശൂർ: കോർപറേഷൻ തിരഞ്ഞെടുപ്പിൽ എൻ.ഡി.എ സഖ്യം വ്യക്തമായ ഭൂരിപക്ഷം നേടി ചരിത്ര വിജയം കൈവരിക്കുമെന്ന് ബി.ഡി.ജെ.എസ് സംസ്ഥാന വൈസ് പ്രസിഡന്റ് അഡ്വ.സംഗീത വിശ്വനാഥ് പറഞ്ഞു. തൃശൂർ കോർപറേഷൻ തിരഞ്ഞെടുപ്പ് പ്രവർത്തനങ്ങളുടെ ഭാഗമായി ബി.ഡി.ജെ.എസ് അയ്യന്തോൾ മേഖല പ്രവർത്തക കൺവെൻഷൻ ഉദ്ഘാടനം ചെയ്യുകയായിരുന്നു സംഗീത വിശ്വനാഥ്. ബി.ഡി.ജെ.എസ് അയ്യന്തോൾ മേഖലാ പ്രസിഡന്റ് സന്തോഷ് അദ്ധ്യക്ഷനായി. തൃശൂർ നിയോജക മണ്ഡലം പ്രസിഡന്റ് വി.കെ. കാർത്തികേയൻ, സെക്രട്ടറി കെ.യു. വേണുഗോപാൽ, എ.ടി. സന്തോഷ്, സുധൻ പുളിയക്കൽ, ലക്ഷ്മണൻ കാനാട്ടുകര, ശോഭനൻ എന്നിവർ പ്രസംഗിച്ചു. മേഖലാ സെക്രട്ടറി കണ്ണൻ അയ്യന്തോൾ സ്വാഗതവും സുന്ദരൻ നന്ദിയും പറഞ്ഞു.