mmm
അന്തിക്കാട് പഞ്ചായത്ത് പബ്ലിക് കംഫർട്ട് സ്റ്റേഷൻ ആൻഡ് പാലിയേറ്റീവ് ഭവൻ കെട്ടിടം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് മേരി തോമസ് ഉദ്ഘാടനം ചെയ്യുന്നു.

അന്തിക്കാട്: അന്തിക്കാട് പഞ്ചായത്ത് പബ്ലിക് കംഫർട്ട് സ്റ്റേഷൻ ആൻഡ് പാലിയേറ്റീവ് ഭവൻ പുതിയ കെട്ടിടത്തിന്റെ ഉദ്ഘാടനം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് മേരി തോമസ് നിർവഹിച്ചു. അന്തിക്കാട് സെന്ററിലെ വ്യാപാര സ്ഥാപനങ്ങളിലെ ജീവനക്കാർക്കും,​ സെന്ററിൽ എത്തുവർക്കും,​ അതിഥി തൊഴിലാളികൾക്കും വേണ്ടി പ്രത്യേകമായാണ് കെട്ടിടം നിർമ്മിച്ചത്. ജില്ലാ പഞ്ചായത്തിന്റെ ശുചിത്വ മിഷൻ ഫണ്ടും, അന്തിക്കാട് പഞ്ചായത്തിന്റെ പ്ലാൻ ഫണ്ടും ഉപയോഗിച്ചാണ് നിർമ്മാണം പൂർത്തീകരിച്ചത്. അന്തിക്കാട് പഞ്ചായത്ത് പ്രസിഡന്റ് എ.വി ശ്രീവത്സൻ അദ്ധ്യക്ഷനായി. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പി.സി ശ്രീദേവി, പഞ്ചായത്ത് വൈസ് പ്രസിഡന്റ് രാധിക മുകുന്ദൻ, ജില്ലാ പഞ്ചായത്ത് മെമ്പർ സിജി മോഹൻദാസ്, വികസന സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ദിവാകരൻ വാലത്ത് തുടങ്ങിയവർ പങ്കെടുത്തു.