 
കയ്പമംഗലം: എടവിലങ്ങ് പഞ്ചായത്തിലെ 14 വാർഡിലെയും ഭാരവാഹികളെ ഉൾപ്പെടുത്തി ശിൽപശാല സംഘടിപ്പിച്ചു. പഞ്ചായത്തിലെ ഭരണ മുന്നണികളുടെ പരാജയത്തെ വിലയിരുത്തിയുള്ള കുറ്റപത്രവും, ബി.ജെ.പി അധികാരത്തിൽ വന്നാൽ നടപ്പിലാക്കുന്ന വികസന രേഖയും അവതരിപ്പിച്ചു. മഹിളാ മോർച്ച സംസ്ഥാന അദ്ധ്യക്ഷ അഡ്വ. നിവേദിത ശിൽപശാല ഉദ്ഘാടനം ചെയ്തു. കർഷക മോർച്ച സംസ്ഥാന ജനറൽ സെക്രട്ടറി അജിഘോഷ് വിഷയാവതരണം നടത്തി. പഞ്ചായത്ത് കമ്മിറ്റി പ്രസിഡന്റ് കെ.കെ ഉണ്ണിക്കൃഷ്ണൻ അദ്ധ്യക്ഷനായി. നിയോജക മണ്ഡലം പ്രസിഡന്റ് സെൽവൻ മണക്കാട്ടുപടി, ബി.ജെ.പി ജില്ലാ സെൽ കോ-ഓഡിനേറ്റർ പി.എസ് അനിൽകുമാർ, പഞ്ചായത്ത് കമ്മിറ്റി ജനറൽ സെക്രട്ടറി എ.പി പ്രദീപ്, സെക്രട്ടറി സനീഷ് എന്നിവർ സംസാരിച്ചു.