 
പുതുക്കാട്: തെക്കേ തൊറവിൽ ജില്ലാ പഞ്ചായത്ത് ഫണ്ട് ഉപയോഗിച്ച് നിർമ്മിച്ച നവഭാരത് അംഗൻവാടിയുടെ ഉദ്ഘാടനം ഓൺലൈൻ ആയി മന്ത്രി പ്രൊഫ. സി. രവീന്ദ്രനാഥ് നിർവഹിച്ചു. ജില്ലാ പഞ്ചായത്ത് സ്ഥിരം സമിതി അദ്ധ്യക്ഷൻ കെ.ജെ. ഡിക്‌സൺ അദ്ധ്യക്ഷനായി. കൊടകര ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കലാപ്രിയ സുരേഷ് താക്കോൽ കൈമാറി. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അമ്പിളി ശിവരാജൻ, വൈസ് പ്രസിഡന്റ് പി.വി.ജെൻസൻ, ബ്ലോക്ക് പഞ്ചായത്ത് അംഗം അംബിക സഹദേവൻ, വാർഡ് അംഗം, ഫിലോമിന ഫ്രാൻസിസ് എന്നിവർ സംസാരിച്ചു.