ഗുരുവായൂർ: ഗുരുവായൂർ ക്ഷേത്രത്തിൽ നവരാത്രി പൂജയ്ക്ക് തുടക്കമായി. ക്ഷേത്രത്തിലെ ഇടത്തരികത്ത് കാവിൽ ഭഗവതി ക്ഷേത്രത്തിലാണ് നവരാത്രി പൂജ. ഓരോ ദിവസത്തെയും പൂജ ഭക്തരുടെ വഴിപാടായാണ് നടത്തുന്നത്. ചുറ്റുവിളക്കും നിറമാലയും ഉണ്ടാകും. ഇന്നലെ ഗുരുവായൂർ ശ്രീകൃഷ്ണ ഭവൻ വകയായിരുന്നു പൂജ. 26നാണ് വിജയദശമി. ഇക്കുറി പൂജ വയ്പിനു പുസ്തകം സ്വീകരിക്കൽ, എഴുത്തിനിരുത്ത് എന്നിവ ഉണ്ടാവില്ല.