photo

മാള: നിയുക്ത ശബരിമല മേൽശാന്തി വി.കെ ജയരാജ് പോറ്റിയെ അഭിനന്ദിക്കുന്നതിന് വിവിധ മേഖലകളിൽ നിന്നുള്ള നിരവധി പേരാണ് പൂപ്പത്തിയിലെ വാരിക്കാട്ട് മഠത്തിലെത്തിയത്. കൊവിഡ് മാനദണ്ഡങ്ങൾ പാലിച്ചാണ് സന്ദർശകരെ അനുവദിച്ചത്. രാവിലെ മുതൽ കാണാനെത്തിയവർ നൂറുകണക്കിന് പേരാണ്. ബെന്നി ബഹനാൻ എം.പി, ബി.ജെ.പി നേതാക്കളായ ശോഭ സുരേന്ദ്രൻ, സന്ദീപ് വാര്യർ, സി.പി.എം. ജില്ലാ സെക്രട്ടറി എം.എം വർഗീസ്, ജില്ലാ സെക്രട്ടേറിയേറ്റ് അംഗം പി.കെ ഡേവിസ്, കെ.പി.സി.സി സെക്രട്ടറി സി.എസ് ശ്രീനിവാസൻ, കേരള കൗമുദി യൂണിറ്റ് ചീഫ് എൻ.എസ് കിരൺ, പരസ്യ വിഭാഗം അസിസ്റ്റൻ്റ് മാനേജർ റോഹിൻ, മാള ലേഖകൻ ഇ.പി രാജീവ്, ശബരിമല മുൻ മേൽശാന്തി ഏഴിക്കോട് ശശിധരൻ നമ്പൂതിരി, സിനിമ, സീരിയൽ താരങ്ങൾ തുടങ്ങിയ നിരവധി പേരാണ് വി.കെ ജയരാജ് പോറ്റിയെ അഭിനന്ദിക്കാനെത്തിയത്. ശബരിമലയിൽ ദർശനത്തിനായി ഇന്ന് രാത്രി നിയുക്ത മേൽശാന്തി പുറപ്പെടും. ദർശനത്തിന് തിരിക്കും മുൻപ് മാള ഗുരുധർമ്മം മിഷൻ ആശുപത്രിയിൽ കൊവിഡ് പരിശോധന നടത്തി നെഗറ്റീവ് ആണെന്ന് ഉറപ്പു വരുത്തി.