
തൃശൂർ: 862 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. 1,006 പേർ രോഗമുക്തരായി. ജില്ലയിൽ രോഗബാധിതരായി ചികിത്സയിൽ കഴിയുന്നവരുടെ എണ്ണം 9,167 ആണ്. തൃശൂർ സ്വദേശികളായ 168 പേർ മറ്റു ജില്ലകളിലെ ആശുപത്രികളിൽ കഴിയുന്നു. ജില്ലയിൽ ഇതുവരെ കൊവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 28,013. രോഗബാധിതരായ 18,570 പേരെയാണ് ആകെ നെഗറ്റീവായി ഡിസ്ചാർജ് ചെയ്തത്.
859 കേസുകളിൽ സമ്പർക്കം വഴിയാണ് രോഗബാധ. ഇതിൽ അഞ്ച് കേസുകളുടെ ഉറവിടം വ്യക്തമല്ല. മദർ ഹോസ്പിറ്റൽ ക്ലസ്റ്റർ വഴി ഒരാൾക്ക് സ്ഥിരീകരിച്ചു. മറ്റ് സമ്പർക്ക കേസുകൾ 841. എട്ട് ആരോഗ്യ പ്രവർത്തകർക്കും നാല് ഫ്രണ്ട് ലൈൻ വർക്കർമാർക്കും മറ്റ് സംസ്ഥാനങ്ങളിൽ നിന്ന് വന്ന മൂന്ന് പേർക്കും രോഗം സ്ഥിരീകരിച്ചു. രോഗികളിൽ 60 വയസിന് മുകളിൽ 60 പുരുഷന്മാരും 50 സ്ത്രീകളും 10 വയസിന് താഴെ 30 ആൺകുട്ടികളും 34 പെൺകുട്ടികളും ഉൾപ്പെടുന്നു.
കേന്ദ്ര സംഘം ജില്ലയിൽ
തൃശൂർ: കൊവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തിൽ സ്ഥിതിഗതി വിലയിരുത്താൻ കേന്ദ്ര സംഘം ഇന്ന് ജില്ലയിലെത്തും. സംസ്ഥാനത്തെ ഏറ്റവും ഉയർന്ന നിലയിലുള്ള മൂന്നു ജില്ലകളിൽ ഒന്നായി തൃശൂർ മാറിയ സാഹചര്യത്തിലാണ് കേന്ദ്രസംഘം എത്തുന്നത്. ജില്ലാ കളക്ടർ, മെഡിക്കൽ കോളേജ് പ്രിൻസിപ്പാൾ, ഡി.എം.ഒ എന്നിവരുമായി സ്ഥിതിഗതികൾ വിലയിരുത്തിയ ശേഷം മെഡിക്കൽ കോളേജ്, കണ്ടെയ്ൻമെന്റ് സോണുകൾ എന്നിവ സംഘം സന്ദർശിക്കും. ജില്ലയിൽ ഇതുവരെ കാൽലക്ഷത്തിലധികമായി രോഗികളുടെ എണ്ണം.