chettuva-bridge
ചേറ്റുവ പാലം കോൺക്രീറ്റ് ചെയ്ത് സഞ്ചാരയോഗ്യമാക്കിയതും റോഡിന്റെ ഇരു വശങ്ങളിലും പൊന്തക്കാടുകൾ കയറി കിടക്കുന്നതിന്റെയും ദൃശ്യം

ചാവക്കാട്: കേരള കൗമുദി വാർത്ത തുണയായി,​ ചേറ്റുവ പാലം ബലപ്പെടുത്തുന്ന പ്രവൃത്തികൾ തുടങ്ങി. ചേറ്റുവ പാലത്തിന്റെ ജോയിന്റിൽ നിന്നും കോൺക്രീറ്റ് അടർന്ന് പോയി കമ്പികൾ പുറത്തായ ഭാഗങ്ങൾ വീണ്ടും കോൺക്രീറ്റ് ചെയ്യുന്ന പ്രവൃത്തിയാണ് ഇപ്പോൾ നടക്കുന്നത്. വാഹനങ്ങളുടെ യാത്രാസൗകര്യം സംബന്ധിച്ച് കേരളകൗമുദി വാർത്ത നൽകിയിരുന്നു.

ഒരുമനയൂർ ഭാഗത്ത് ഹൈവേയുടെ ഇരുവശങ്ങളിലും പൊന്തക്കാടുകളുണ്ട്. ഇതിനിടയിൽ വേസ്റ്റ് ചാക്കുകളും മറ്റും കൊണ്ടിട്ട് ഇഴജന്തുക്കൾ നിറഞ്ഞ് യാത്രക്കാർക്കും മറ്റും വളരെയധികം ബുദ്ധിമുട്ട് അനുഭവപ്പെടുന്നുണ്ട്. പൊന്തക്കാടുകൾ കാരണം വാഹനങ്ങൾക്ക് വശം കൊടുക്കാൻ പറ്റാതെ വളരെ ബുദ്ധിമുട്ടിയാണ് പോകുന്നത്. പൊന്തക്കാടുകൾക്ക് എത്രയും പെട്ടെന്ന് പരിഹാരം കാണണമെന്ന് പരിസരവാസികൾ ആവശ്യപ്പെട്ടു.