അന്തിക്കാട് : ശബരിമല ക്ഷേത്രം നിയുക്ത മേൽശാന്തിയായി തിരഞ്ഞെടുക്കപ്പെട്ട മാള പൂപ്പത്തി വാരിക്കാട്ടു മഠം ജയരാജ് പോറ്റിയെ അന്തിക്കാട് വടക്കേക്കര ശ്രീ മഹാവിഷ്ണു ക്ഷേത്ര ഉപദേശക സമിതി അനുമോദിച്ചു. ക്ഷേത്ര ഉപദേശക സമിതി പ്രസിഡന്റ് അന്തിക്കാട് പത്മനാഭൻ ഉപഹാരവും പൊന്നാടയും നൽകി. സെക്രട്ടറി ഇ. ഗോപി അദ്ധ്യക്ഷത വഹിച്ചു. ക്ഷേത്രം തന്ത്രി പഴങ്ങാപറമ്പ് കുട്ടൻ നമ്പൂതിരി, ഗോകുൽ വൈക്കത്ത് , ആകാശ് അറയ്ക്കൽ എന്നിവർ സംസാരിച്ചു. ജയരാജ് പോറ്റി മറുപടി പ്രസംഗം നടത്തി.