 
ചാവക്കാട്: തിരുവത്ര പുത്തൻകടപ്പുറം വാർഡ് 32ൽ കോൺഗ്രസിൽ നിന്നും രാജിവച്ച് സി.പി.എമ്മിലേക്ക് വന്നവർക്ക് സ്വീകരണം നൽകി. സി.പി.എം ജില്ലാ സെക്രട്ടേറിയറ്റ് അംഗം കെ.വി. അബ്ദുൽ ഖാദർ എം.എൽ.എ ഉദ്ഘാടനം ചെയ്തു. സി.പി.എം ജില്ലാ കമ്മിറ്റി അംഗവും ചാവക്കാട് ഏരിയാ കമ്മിറ്റി അംഗവും ലോക്കൽ സെക്രട്ടറിയുമായ എം.ആർ. രാധാകൃഷ്ണൻ, ലോക്കൽ കമ്മിറ്റി അംഗങ്ങളായ കെ.എച്ച്. സലാം, എ.എ. മഹേന്ദ്രൻ, ടി.എം. ഹനീഫ, ബ്രാഞ്ച് സെക്രട്ടറിമാരായ കെ.എച്ച്. ഷാഹു, ഹസ്സൻ മുബാറക്, ടി.എം. ഷിഹാബ് എന്നിവർ പങ്കെടുത്തു. കോൺഗ്രസ് പ്രവർത്തകരായ കുന്നത്ത് ഷമീർ, ഹസ്സൻ, അഫ്‌സൽ, സഹദ്, കേരന്റകത്ത് ഷംസീർ എന്നിവർക്കാണ് സ്വീകരണം നൽകിയത്.