തൃശൂർ: അശാസ്ത്രീയ കണ്ടെയ്ൻമെന്റ് സോണുകളും ഭാഗിക ലോക് ഡൗണുകളും അവസാനിപ്പിക്കണമെന്ന് വ്യാപാരി വ്യവസായി ഏകോപന സമിതി ജില്ലാ സമിതി. കൊവിഡ് വ്യാപനം തടയാൻ മൂന്ന് സർക്കാർ മിഷനറികളിൽ ആർക്കാണ് കൂടുതൽ അധികാരം എന്ന് തെളിയിക്കാനുള്ള മത്സരമാണ് നടക്കുന്നത്. ശക്തൻ മാർക്കറ്റിലെ വ്യാപാരികളും ചുമട്ടു തൊഴിലാളികളും വരുമാനം ഇല്ലാതെ കഷ്ടപ്പെടുകയാണ്. ഇപ്പോൾ ജയ് ഹിന്ദ് മാർക്കറ്റും അടച്ചിടാൻ തീരുമാനിച്ചിരിക്കുകയാണ്. ഈ സാഹചര്യത്തിൽ കടകളുടെ പ്രവർത്തന സമയം നീട്ടി തിരക്ക് ഒഴിവാക്കാൻ നടപടി സ്വീകരിക്കണമെന്നും ജില്ലാ കമ്മിറ്റി ആവശ്യപ്പെട്ടു. ജില്ലാ പ്രസിഡന്റ് കെ.വി. അബ്ദുൾ ഹമീദ്, ജനറൽ സെക്രട്ടറി എൻ.ആർ. വിനോദ് കുമാർ, ജോർജ് കുറ്റിചാക്കു, സെബാസ്റ്റ്യൻ മഞ്ഞളി, ലൂക്കോസ് തലക്കോട്ടൂർ, ജോയ് മൂത്തേടൻ എന്നിവർ സംസാരിച്ചു.