 
ചാവക്കാട്: കടപ്പുറം പഞ്ചായത്ത് ജനകീയ ഹോട്ടൽ പഞ്ചായത്ത് പ്രസിഡന്റ് പി.വി. ഉമ്മർകുഞ്ഞി ഉദ്ഘാടനം ചെയ്തു. വിശപ്പ് രഹിത കേരളം പദ്ധതിയുടെ ഭാഗമായി ഇരുപത് രൂപയ്ക്ക് ഊണ് നൽകുന്ന പദ്ധതിയാണ് ജനകീയ ഹോട്ടൽ. കടപ്പുറം പഞ്ചായത്ത് കാര്യാലയത്തിന്നുള്ളിൽ തുടങ്ങിയ ജനകീയ ഹോട്ടലിന്നുള്ള നടത്തിപ്പ് ചുമതല കുടുംബശ്രീക്കാണ്. ഉദ്ഘാടന ചടങ്ങിൽ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ശ്രീബ രതീഷ് അദ്ധ്യക്ഷയായി.
ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സി. മുസ്താഖ് അലി മുഖ്യാഥിതിയായി. സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻമാരായ കെ.ഡി. വീരമണി, വി.എം. മനാഫ്, റസിയ അമ്പലത്ത് വീട്ടിൽ, മെമ്പർമാരായ പി.എം. മുജീബ്, പി.എ. അഷ്‌കറലി, ഷൈല മുഹമ്മദ്, ഷംസിയ തൗഫീക്ക്, റഫീക്ക ആരിഫ്, എം.കെ. ഷൺമുഖൻ, ഷാലിമ സുബൈർ, മൂക്കൻ കാഞ്ചന, കുടുംബശ്രീ ചെയർ പേഴ്‌സൺ ഹൈറുന്നീസ അലി, സെക്രട്ടറി അബ്ദുല്ല ബാബു തുടങ്ങിയവർ പങ്കെടുത്തു.