covid

തൃശൂർ : ജില്ലയിൽ 758 പേരെ പരിശോധന നടത്തിയതിൽ 533 പേർക്കും രോഗം. 1,261 പേർ രോഗമുക്തരായി. ജില്ലയിൽ രോഗബാധിതരായി ചികിത്സയിൽ കഴിയുന്നവരുടെ എണ്ണം 8,432 ആയി. തൃശൂർ സ്വദേശികളായ 123 പേർ മറ്റു ജില്ലകളിലെ ആശുപത്രികളിൽ കഴിയുന്നു.

ജില്ലയിൽ ഇതുവരെ കൊവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 28,546. അസുഖബാധിതരായ 19,831 പേരെയാണ് നെഗറ്റീവായി ഡിസ്ചാർജ് ചെയ്തത്. 529 കേസുകളിൽ സമ്പർക്കം വഴിയാണ് രോഗബാധ. ആറ് കേസുകളുടെ ഉറവിടം വ്യക്തമല്ല. നാല് ഫ്രണ്ട്‌ ലൈൻ വർക്കർമാർക്കും രണ്ട് ആരോഗ്യ പ്രവർത്തകർക്കും മറ്റ് സംസ്ഥാനങ്ങളിൽ നിന്ന് വന്ന നാല് പേർക്കും കൊവിഡ് സ്ഥിരീകരിച്ചു.

ക്ലസ്റ്ററുകൾ

കൊ​വി​ഡ് ​പ്ര​തി​രോ​ധ​ ​പ്ര​വ​ർ​ത്ത​നം
പാ​ളി​യെ​ന്ന് കെ.​ജി.​എം.ഒ

തൃശൂർ: കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങളിലെ പാളിച്ച ചൂണ്ടിക്കാട്ടി സർക്കാർ ഡോക്ടർമാരുടെ സംഘടനയായ കേരള ഗവൺമെന്റ് മെഡിക്കൽ ഓഫീസേഴ്സ് അസോസിയേഷൻ രംഗത്ത്. തൃശൂരിൽ കൊവിഡ് രോഗികളുടെ എണ്ണം ക്രമാതീതമായി വർദ്ധിച്ചുവരുന്ന സാഹചര്യം നേരിടാൻ ജില്ലയിലെ ആരോഗ്യ സംവിധാനം സുസജ്ജമാണോ എന്ന ആശങ്കയിലാണ് സർക്കാർ ഡോക്ടർമാർ.
ഗുരുതരാവസ്ഥയിലും അതീവ ഗുരുതരാവസ്ഥയിലുമുള്ള രോഗികളുടെ എണ്ണത്തിൽ ക്രമാതീതമായ വർദ്ധനവ് ഉണ്ടെന്ന് ഇവർ ചൂണ്ടിക്കാണിക്കുന്നു. അടിസ്ഥാന സൗകര്യങ്ങളുടെ അപര്യാപ്തത മൂലമുണ്ടാകുന്ന ദൗർഭാഗ്യകരമായ സംഭവവികാസങ്ങൾക്ക് ആരോഗ്യപ്രവർത്തകരെ ബലിയാടാക്കുന്ന സാഹചര്യമുണ്ടാകുമെന്ന് സംഘടന ഭയപ്പെടുന്നതായി ഭാരവാഹികൾ പത്രസമ്മേളനത്തിൽ പറഞ്ഞു. ജില്ലാ ആരോഗ്യവകുപ്പ് മേധാവിയായ ഡി.എം.ഒയുടെ നിഷേധാത്മക പ്രതികരണവും പ്രതികാരനടപടികളും കാരണം കടുത്ത ആശങ്കയിലാണ് ജില്ലയിലെ ഡോക്ടർമാരെന്ന് അവർ പറഞ്ഞു. പ്ലാസ്റ്റിക് ലൈൻഡ് ആയ പി.പി.ഇ കിറ്റ് ആണ് ജില്ലയിൽ ഉപയോഗിക്കുന്നത്. നാല് മണിക്കൂറിൽ കൂടുതൽ ഇത് ഉപയോഗിക്കാൻ കഴിയില്ല. എന്നാൽ തുടർച്ചയായി ഒമ്പത് മണിക്കൂർ വരെ ഇത് ധരിച്ചാണ് പലപ്പോഴും ജോലി ചെയ്യുന്നത്. ഗുരുതരാവസ്ഥയിലുള്ള രോഗികൾക്ക് വിദഗ്ദ്ധ ചികിത്സ നൽകുന്നതിനുള്ള സൗകര്യങ്ങളുടെ അപര്യാപ്തതയും ജില്ലയിലെ ആരോഗ്യ സംവിധാനം നേരിടുന്ന വെല്ലുവിളിയാണെന്ന് കെ.ജി.എം.എ മിഡ് സോൺ വൈസ് പ്രസിഡന്റ് ഡോ. അസീന ഇസ്മയിൽ, ജില്ലാ പ്രസിഡന്റ് ഡോ. ജോ കുരുവിള എന്നിവർ ചൂണ്ടിക്കാട്ടി.