 
പുതുക്കാട്: കാർഷിക മേഖലയെ തകർക്കുന്ന കേന്ദ്ര സർക്കാർ നയങ്ങൾക്കെതിരെയും ഉത്തർപ്രദേശിലെ ദളിത് പീഡനങ്ങളിൽ പ്രതിഷേധിച്ചും ജനതാദൾ (എസ്) പുതുക്കാട് നിയോജക മണ്ഡലം കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ പുതുക്കാട് പോസ്റ്റ് ഓഫിസിന് മുന്നിൽ ധർണ്ണ നടത്തി. സംസ്ഥാന കമ്മിറ്റി അംഗം രാഘവൻ മുളങ്ങാടൻ ഉദ്ഘാടനം ചെയ്തു. നിയോജക മണ്ഡലം പ്രസിഡന്റ് കെ. പരമേശ്വരൻ അദ്ധ്യക്ഷനായി. പി. പ്രസാദ്, രജീഷ് മുളങ്ങാട്ടുകര എന്നിവർ സംസാരിച്ചു.