ചേലക്കര: പങ്ങരപ്പിള്ളി തോട്ടുപാലം പുതുക്കിപ്പണിയണമെന്ന ആവശ്യം ശക്തം. ചേലക്കര എളനാട് റോഡ് ബി.എം ആൻഡ് ബി.സി നിലവാരത്തിൽ പുതുക്കിപ്പണിയുന്നതോടൊപ്പം പൊട്ടിപ്പൊളിഞ്ഞ കൂടി പുതുക്കിപ്പണിയണമെന്നാണ് ആവശ്യം.

കാലപഴക്കമേറിയ പാലത്തിന്റെ അടിവശം പൊട്ടിപ്പൊളിഞ്ഞ് കമ്പികൾ തൂങ്ങിയ നിലയിലാണ്. റോഡ് വളവിൽ ഉള്ളതും വീതി കുറഞ്ഞതുമായ ഈ പാലം പുനർനിർമ്മാണം നടത്താതെ മുകളിലൂടെ റോഡ് നിർമ്മാണം നടത്തുന്നത് കാര്യക്ഷമമാകില്ലെന്നാണ് നാട്ടുകാരുടെ അഭിപ്രായം.
റോഡ് നിർമ്മാണത്തിനു മുന്നോടിയായി പാലം പുതുക്കിപ്പണിയുന്നതിനുള്ള നടപടി സ്വീകരിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.