 
കയ്പമംഗലം: എൽ.ഡി.എഫ് സർക്കാരിന്റെ പ്രവാസികളോടുള്ള വഞ്ചന അവസാനിപ്പിച്ച് നീതി നൽകണമെന്ന് ആവശ്യപ്പെട്ട് പെരിഞ്ഞനം മണ്ഡലം പ്രവാസി കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ പെരിഞ്ഞനം വില്ലേജ് ഓഫീസിന് മുമ്പിൽ ധർണ നടത്തി. ഡി.സി.സി ജനറൽ സെക്രട്ടറി കെ.കെ. ബാബുരാജ് ഉദ്ഘാടനം ചെയ്തു. പ്രവാസി കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് റിയാസ് പോനിശേരി അദ്ധ്യക്ഷനായി. ന്യൂനപക്ഷ സെൽ ബ്ലോക്ക് ചെയർമാൻ സി.കെ. മജീദ്, ആർ.ആർ. ബേബി, മുഹമ്മദ് വടക്കനോളി എന്നിവർ സംസാരിച്ചു.