
തൃശൂർ: ജില്ലയിൽ കൊവിഡ് വ്യാപനം തുടരുന്നതിനിടെ പത്ത് വയസിന് താഴെയുള്ള കുട്ടികളിലും 60 വയസിന് മുകളിൽ പ്രായമുള്ളവരിലും രോഗം വർദ്ധിക്കുന്നത് ആശങ്ക വർദ്ധിക്കുന്നു. ഒക്ടോബർ പത്ത് മുതൽ ഇരുപത് വരെയുള്ള പത്ത് ദിവസത്തിനുള്ളിൽ പത്ത് വയസിന് താഴെയുള്ള 600ലേറെ കുട്ടികൾക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. ഇതിൽ കൂടുതലും പെൺകുട്ടികളാണ്. ഭൂരിഭാഗം കുട്ടികളും പുറത്ത് പോകുന്നില്ലെങ്കിലും വീടുകളിലെ മുതിർന്നവരിൽ നിന്നാണ് രോഗം പടരുന്നത്.
അറുപത് വയസിന് മുകളിലുള്ളവർക്ക് രോഗം സ്ഥിരീകരിച്ചതും ഏറെയാണ്. ഇതിൽ പുരുഷൻമാരാണ് കൂടുതൽ. കൊവിഡ് വ്യാപനത്തിന്റെ ആരംഭം മുതൽ തന്നെ മുതിർന്നവരെയും കുട്ടികളെയും പുറത്ത് വിടരുതെന്ന കർശന നിർദ്ദേശം ഉണ്ടായിരുന്നു. എന്നാൽ മുതിർന്നവർ ഇപ്പോൾ ധാരാളം പുറത്തിങ്ങുന്നുണ്ട് എന്നതിന്റെ തെളിവാണ് രോഗം ബാധിച്ചവരുടെ കണക്കുകളിലൂടെ വ്യക്തമാകുന്നത്.
കുട്ടികൾ കളിക്കാൻ പോലും പുറത്ത് പോകാതിരുന്നിട്ടും രോഗം പിടിപ്പെടുന്നതിൽ ആശങ്ക വർദ്ധിപ്പിക്കുന്നുണ്ട്. ജില്ലയിൽ കൊവിഡ് ബാധിച്ച് മരിച്ചവരിൽ ഏറെ പേരും അറുപത് വയസിന് മുകളിലുള്ളവരാണ്. മറ്റ് രോഗങ്ങൾക്ക് ഒപ്പം കൊവിഡ് കൂടി വരുന്നതോടെ പ്രതിരോധ ശേഷി നഷ്ടപ്പെടുകയും മരണം സംഭവിക്കുകയുമാണ്.
മുതിർന്നവരുടെയും കുട്ടികളുടെയും കൊവിഡ് കണക്ക് (ഒക്ടോ. 10 മുതൽ 20 വരെ)