തൃപ്രയാർ: കൊവിഡ് പശ്ചാത്തലത്തിൽ സർക്കാർ സാമൂഹികാരോഗ്യ കേന്ദ്രത്തിലെ ആരോഗ്യ പ്രവർത്തകർക്ക് മണപ്പുറം ഫിനാൻസും ലയൺസ് ക്ലബ് ഇന്റർനാഷണൽ ഡിസ്ട്രിക്ട് 318 ഡിയും ചേർന്ന് സുരക്ഷാ കിറ്റുകൾ വിതരണം ചെയ്തു. വൈറസിനെ പ്രതിരോധിക്കാൻ സഹായിക്കുന്ന പി.പി.ഇ കിറ്റ്, എൻ 95 മാസ്‌ക്, ഹാൻഡ് സാനിറ്റൈസർ, സാനിറ്റൈസർ പെഡൽ സ്റ്റാൻഡ് എന്നിവയാണ് കിറ്റുകളിൽ അടങ്ങിയിരിക്കുന്നത്.

ലയൺസ് ക്ലബ് ഇന്റർനാഷണൽ സെക്കൻഡ് വൈസ് ഡിസ്ട്രിക്ട് ഗവർണർ സുഷമ നന്ദകുമാർ കിറ്റുകൾ ആശുപത്രി സൂപ്രണ്ട് ഡോ. റെജീനയ്ക്കു കൈമാറി. ഹെൽത്ത് ഇൻസ്‌പെക്ടർ ദേവദാസ്, മണപ്പുറം ഫിനാൻസ് ജനറൽ മാനേജർ സനോജ് ഹെർബെർട്, ലയൺസ് ഡിസ്ട്രിക്ട് കോ-ഓർഡിനേറ്റർ കെ.എം. അഷറഫ് എന്നിവർ ചടങ്ങിൽ പങ്കെടുത്തു.