 
മാള: കേരള ഫീഡ്സ് സ്ഥിരം ജീവനക്കാരുടെ പ്രമോഷൻ ചട്ടങ്ങളും ശമ്പള പരിഷ്കരണ കരാറും നടപ്പാക്കാത്തതിൽ പ്രതിഷേധിച്ച് ഉപവാസ സമരം നടത്തി. കമ്പനിക്ക് മുമ്പിൽ നടത്തിയ സമരം എ.ഐ.ടി.യു.സി സംസ്ഥാന ജനറൽ സെക്രട്ടറി കെ.പി. രാജേന്ദ്രൻ ഉദ്ഘാടനം ചെയ്തു. സി.പി.എം ജില്ലാ സെക്രട്ടേറിയറ്റ് മെമ്പർ പി.കെ. ഡേവിസ് അദ്ധ്യക്ഷനായി. യോഗത്തിൽ തൃശൂർ ഡി.സി.സി ജനറൽ സെക്രട്ടറി അഡ്വ. എം.എസ്. അനിൽകുമാർ, എ.എൻ. രാജൻ, എം.എസ്. മൊയ്തീൻ തുടങ്ങിയവർ സംസാരിച്ചു.