
തൃശൂർ: ജില്ലയിലെ 896 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. 760 പേർ രോഗമുക്തരായി. 8560 പേർ ജില്ലയിൽ ജില്ലയിൽ രോഗബാധിതരായി ചികിത്സയിൽ കഴിയുന്നുണ്ട്. തൃശൂർ സ്വദേശികളായ 132 പേർ മറ്റു ജില്ലകളിലെ ആശുപത്രികളിൽ കഴിയുന്നു.
ജില്ലയിൽ ഇതുവരെ കോവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 29442. അസുഖബാധിതരായ 20591 പേരെയാണ് ആകെ നെഗറ്റീവായി ഡിസ്ചാർജ് ചെയ്തത്. 894 കേസുകളിലും സമ്പർക്കം വഴിയാണ് രോഗബാധ. ഏഴ് കേസുകളുടെ ഉറവിടം വ്യക്തമല്ല. ചൊവ്വാഴ്ച മൊത്തം 3227 സാമ്പിളുകളാണ് പരിശോധിച്ചത്. ഇതുവരെ ആകെ 221901 സാമ്പിളുകളാണ് പരിശോധനയ്ക്ക് അയച്ചത്.