ചാലക്കുടി: തുമ്പൂർമുഴി ഗാർഡനിൽ നാല് കോടി രൂപ ചെലവ് ചെയ്ത് ഒരുക്കിയ രണ്ടാംഘട്ട നവീകരണ സംവിധാനങ്ങൾ വ്യാഴാഴ്ച മുഖ്യമന്ത്രി പിണറായി വിജയൻ ഓൺലൈനിൽ ഉദ്ഘാടനം ചെയ്യും. മന്ത്രി കടകംപള്ളി സുരേന്ദ്രൻ അദ്ധ്യക്ഷനാകും. മന്ത്രി എ.സി. മൊയ്തീൻ, ബി.ഡി. ദേവസി എം.എൽ.എ, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.കെ. ഷീജു, അതിരപ്പിള്ളി പഞ്ചായത്ത് പ്രസിഡന്റ് തങ്കമ്മ വർഗീസ് തുടങ്ങിയവർ സംസാരിക്കും. കുട്ടികളുടെ പാർക്ക് നവീകരണം, പുതിയ എ.സി കോൺഫറൻസ് ഹാൾ, വൈദ്യുത വിളക്കുകൾ, കരിങ്കല്ലിൽ നിർമ്മിച്ച ഇരിപ്പിടങ്ങൾ, കൽമണ്ഡപങ്ങൾ, ദീപാലങ്കാര കൂടിയ കർട്ടൻ ഫാൾ, ഭിന്നശേഷി സൗഹൃദ ടോയ്‌ലറ്റ്, പുതിയ ടോയ്‌ലറ്റ് കെട്ടിടം, ജനറേറ്ററുകൾ, കരിങ്കല്ല് വിരിച്ച നടപ്പാതകൾ എന്നിയാണ് നവീകരണത്തിൽ ഉൾപ്പെടുന്നത്. തുമ്പൂർമുഴി ഗാർഡനിൽ പുതിയ ഷോപ്പിംഗ് ഏരിയയും നിർമ്മിച്ചിട്ടുണ്ട്.