 
ചാവക്കാട്: അഖിലേന്ത്യാ ജനാധിപത്യ മഹിളാ അസോസിയേഷൻ ചാവക്കാട് മേഖലാ കമ്മിറ്റി വെളിച്ചെണ്ണ ചലഞ്ചിലൂടെ സമാഹരിച്ച 1,20,000 രൂപ കെ.വി.അബ്ദുൽകാദർ എം.എൽ.എക്ക് കൈമാറി. തൃശൂർ മെഡിക്കൽ കോളേജ് ആശുപത്രിയിൽ കിടപ്പു രോഗികൾക്ക് കിടക്കയക്ക് അരികൽ പൈപ്പ് വഴി ഓക്‌സിജൻ ലഭ്യമാക്കുന്ന പദ്ധതിയായ പ്രാണ–എയർ ഫോർ കെയറിലേക്കാണ് തുക കൈമാറിയത്. സി.പി.എം ഏരിയാ സെക്രട്ടറി എം. കൃഷ്ണദാസ്, മഹിളാ അസോസിയേഷൻ പ്രസിഡന്റ് ഷീജ പ്രശാന്ത്, സെക്രട്ടറി പ്രീജ ദേവദാസ്, ഷൈനി ഷാജി തുടങ്ങിയവർ പങ്കെടുത്തു.
.