mmm
ലിനിൻ

കാഞ്ഞാണി: അബുദാബിയിൽ ഷെയ്ക്ക് സയിദ് മസ്ജിദിനടുത്ത് മിനി ബസ് മറിഞ്ഞ് മരിച്ച കാരമുക്ക് സ്വദേശിയുടെ മൃതശരീരം ബുധനാഴ്ച നാട്ടിലെത്തും. കാരമുക്ക് അതിയന്തൻ ആന്റണിയുടെ മകൻ ലിനിൻ ആന്റണിയാണ് (27) മരിച്ചത്. ലിനിനും സഹപ്രവർത്തകരും ഞായറാഴ്ച പുലർച്ചെ നാലിന് ജോലി സ്ഥലത്തേക്ക് പോകുന്നതിനിടെ ഇവർ സഞ്ചരിച്ചിരുന്ന മിനി ബസിൽ കാറിടിച്ചായിരുന്നു അപകടം. സഹോദരൻ ലിന്റോ ആന്റണിയും ദുബായിലാണ് ജോലി ചെയ്യുന്നത്. സംസ്‌കാരം വ്യാഴാഴ്ച വൈകീട്ട് മൂന്നിന് കാരമുക്ക് സെന്റ് ജോൺ ദി ബാപ്റ്റിസ്റ്റ് പള്ളി സെമിത്തേരിയിൽ. അമ്മ: ലില്ലി. മറ്റൊരു സഹോദരൻ: ലിയോൺ.