obit-photo
നാരായണൻ

നെല്ലായി: പ്രമേഹവും മറ്റു അസുഖങ്ങളും മൂലം ചികിത്സയിലിരിക്കെ കൊവിഡ് സ്ഥിരീകരിച്ച വൃദ്ധൻ മെഡിക്കൽ കോളേജ് ആശുപത്രിയിൽ മരിച്ചു. പന്തല്ലൂർ തയ്യിൽ നാരായണൻ(75) ആണ് ഇന്നലെ തൃശൂർ മെഡിക്കൽ കോളേജ് ആശുപത്രിയിൽ മരിച്ചത്. കഴിഞ്ഞ ചൊവ്വാഴ്ചയാണ് അസുഖം മൂർച്ഛിച്ച ഇദ്ദേഹത്തെ എറണാകുളത്തെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചത്. അവിടുത്തെ പരിശോധനയിൽ കൊവിഡ് സ്ഥിരീകരിച്ചതിനാൽ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു. ഭാര്യ: കുമാരി. മക്കൾ: അരൂഷ്, അനൂഷ്. മരുമക്കൾ: ലീഷ്മ, വിഷ്ണുപ്രിയ.