train

പുതുക്കാട്: ഈ മാസം 23ന് ബംഗളൂരുവിൽ നിന്ന് പുറപ്പെടുന്ന സ്‌പെഷൽ ട്രെയിനിന് പുതുക്കാട് സ്റ്റേഷനിൽ സ്റ്റോപ്പ് അനുവദിച്ചു. 24ന് രാവിലെ 6.05 ന് കന്യാകുമാരിയിലേക്ക് ഉള്ള ട്രെയിൻ എത്തിച്ചേരും. കോട്ടയം, തിരുവനന്തപുരം വഴിയാണ് സർവീസ്. തിരിച്ച് ബംഗളൂരുവിലേക്കുള്ള സർവീസ് രാത്രി 7. 20 ന് പുതുക്കാട് സ്റ്റേഷനിൽ എത്തും. ടിക്കറ്റുകൾ www.irctc.co.in എന്ന വെബ്ബ്‌സൈറ്റ് വഴി ബുക്ക് ചെയ്യാവുന്നതാണ്. സ്റ്റേഷനിൽ നിന്ന് ടിക്കറ്റുകൾ ലഭിക്കുന്നതല്ല. പുതുക്കാട് തിരഞ്ഞെടുക്കുമ്പോൾ (PUK or PUDUKAD) എന്ന് ടൈപ്പ് ചെയ്ത് യാത്ര ചെയ്യേണ്ട തീയതി ടൈപ്പ് ചെയ്ത് ഓൺലൈൻ ബാങ്കിംഗ്, എ.ടി.എം കാർഡ് വഴി പണം അടക്കാവുന്നതാണ്. ഈ 23 മുതൽ ബംഗളൂരുവിൽ നിന്നും 24 മുതൽ പുതുക്കാട്,​ കോട്ടയം,​ തിരുവനന്തപുരം,​ കന്യാകുമാരി റൂട്ടിലും 25 മുതൽ കന്യാകുമാരി,​ തിരുവനന്തപുരം,​ കോട്ടയം,​ പുതുക്കാട്,​ ബംഗളൂരു റൂട്ടുകളിലും ടിക്കറ്റുകൾ ബുക്ക് ചെയ്യാം. കൊവിഡ് മാനദണ്ഡ പ്രകാരം എല്ലാ മുൻകരുതലും പുതുക്കാട് റെയിൽവേ സ്റ്റേഷനിൽ എർപ്പെടുത്തിയിട്ടുണ്ട്. സ്റ്റേഷനിൽ യാത്രക്കാർക്കും ജീവനക്കാർക്കും കൊവിഡ് സുരക്ഷക്കായി വൈസ് മെൻ ക്ലബ് ഒഫ് പുതുക്കാട് ടൗണിന്റെ നേതൃത്വത്തിൽ കേച്ചേരി വിദ്യ എൻജിനീയറിംഗ് കോളേജ് സ്‌കിൽ സെന്റർ നിർമ്മിച്ച ഫൂട്ട് സാനിറ്റൈസറുകൾ സ്റ്റേഷനിൽ ക്രമീകരിക്കും. സ്റ്റേഷനിലെ പ്രധാന പ്രവേശന കവാടത്തിലൂടെ മാത്രമാണ് സ്റ്റേഷനിലേക്ക് പ്രവേശനം അനുവദിച്ചിരിക്കുന്നത്. ബംഗളൂരു,​ കന്യാകുമാരി സ്‌പെഷൽ ട്രെയിൻ ഈ മാസം 23 മുതൽ 30 വരെയും കന്യാകുമാരി ബംഗളൂരു സ്‌പെഷൽ ട്രെയിൻ 25 മുതൽ അടുത്ത മാസം രണ്ടാം തീയതിവരെയുമാണ് സർവീസ് നടത്തുന്നത്.