dog

തൃശൂർ: പൊലീസിന്റെ അന്വേഷണത്തിന് വഴികാട്ടിയാകാൻ ശ്വാനൻമാർ പരിശീലനം പൂർത്തിയാക്കി പുറത്തിറങ്ങുന്നു. 22 ഡോഗുകളുടെയും 44 ഹാലന്റലർമാരുടെയും പരിശീലന പൂർത്തീകരണ ചടങ്ങ് ഇന്ന് നടക്കും. ജനവരി 26നാണ് പത്താമത്തെ ബാച്ച് ഡോഗുകളുടെ പരിശീലനം ആരംഭിച്ചത്. മുന്തിയ ഇനം ബെൽജിയൻ മെലനോസ്, ബീഗിൾ ഡോഗുകൾ എന്നിവ ആദ്യമായാണ് കേരള പൊലീസിന്റെ കെ 9ന്റെ ഭാഗമാകുന്നത്.

എസ്.ഐമാരായ പി. രമേഷ്, വി.വി. ശശീന്ദ്രൻ, എ.എസ്.ഐ: പി.ആർ. സുരേഷ്, മോഹൻ കുമാർ, സിനീയർ സിവിൽ പൊലീസ് ഓഫീസർ ജോസഫ് ചാർളി എന്നിവരാണ് പരിശീലനത്തിന് നേതൃത്വം നൽകിയത്.
ഇന്ന് വൈകീട്ട് 3.30 ന് പൊലീസ് അക്കാഡമിയിൽ നടക്കുന്ന ചടങ്ങിൽ അക്കാഡമി ഡയറക്ടർ ഡോ. ബി. സന്ധ്യ, ഡി.ഐ.ജി: നീരജ് ഗുപ്ത, ടി.കെ. സുബ്രഹ്മണ്യൻ എന്നിവർ പങ്കെടുക്കും.

പരിശീലനം പൂർത്തിയാക്കിയതിൽ പ്രധാനം