peechi
വീ​ണ്ടും​ ​പൂക്കാ​ലം...​ ​കൊ​വി​ഡ് ​മാ​ന​ദ​ണ്ഡ​ങ്ങ​ൾ​ ​പാ​ലി​ച്ച് ​ഇ​ന്നു​ ​മു​ത​ൽ​ ​പീ​ച്ചി​ഡാം​ ​സ​ന്ദ​ർ​ശ​ക​ർ​ക്കാ​യി​ ​തു​റ​ന്നു​ ​കൊ​ടു​ക്കു​ന്ന​തി​ന് ​ഒ​രു​ങ്ങി​യ​പ്പോ​ൾ.​ ​പ​ത്ത് ​വ​യ​സി​നു​ ​താ​ഴെ​യും​ 60​ ​വ​യ​സി​നു​ ​മു​ക​ളി​ലും​ ​പ്രാ​യ​മു​ള്ള​വ​ർ​ക്ക് ​സ​ന്ദ​ർ​ശ​ന​ ​അ​നു​മ​തി​യി​ല്ല.​ ​ഒ​രേ​ ​സ​മ​യം​ 50​ ​പേ​ർ​ക്കാ​ണ് ​സ​ന്ദ​ർ​ശ​ന​ത്തി​ന് ​അ​നു​മ​തി​യു​ള്ള​ത്.​ ​സ​ന്ദ​ർ​ശ​ക​ർ​ക്ക് ​മാ​സ്‌​ക്,​ ​ഗ്ലൗ​സ് ​എ​ന്നി​വ​ ​നി​ർ​ബ​ന്ധ​മാ​ണ്. ഫോ​ട്ടോ​:​ ​റാ​ഫി​ ​എം.​ ​ദേ​വ​സി

തൃശൂർ: പീച്ചി ഡാം ബോട്ടാണിക്കൽ ഗാർഡൻ സൗന്ദര്യ വത്കരണത്തിന്റെ ഉദ്ഘാടനം 22ന് രാവിലെ 11ന് മുഖ്യമന്ത്രി പിണറായി വിജയൻ വീഡിയോ കോൺഫറൻസിൽ നിർവഹിക്കും. ടൂറിസം മന്ത്രി കടകംപള്ളി സുരേന്ദ്രൻ അദ്ധ്യക്ഷനാകും. തദ്ദേശ സ്വയംഭരണ മന്ത്രി എ.സി. മൊയ്തീൻ, ടി.എൻ. പ്രതാപൻ എം.പി, ഗവ. ചീഫ് വിപ്പ് അഡ്വ. കെ. രാജൻ തുടങ്ങിയവർ മുഖ്യാതിഥികളാകും. ടൂറിസം ഡയറക്ടർ ബാലകിരൺ റിപ്പോർട്ട് അവതരിപ്പിക്കും. 4.90 കോടി രൂപയുടെ ഭരണാനുമതി ലഭിച്ച പദ്ധതി കേരള സ്റ്റേറ്റ് ഹൗസിംഗ് ബോർഡ് മുഖേന നവീകരണ, നിർമ്മാണ പ്രവർത്തനങ്ങളുടെ ആദ്യഘട്ടം പൂർത്തീകരിച്ചതിന്റെ ഉദ്ഘാടനമാണ് നിർവഹിക്കുന്നത്.