 
തൃശൂർ: ഗവ. മെഡിക്കൽ കോളേജിൽ ന്യൂറോ റീഹാബിലിറ്റേഷൻ സോൺ പ്രവർത്തനം തുടങ്ങി. ചീഫ് വിപ്പ് കെ. രാജൻ സെന്ററിന്റെ ഉദ്ഘാടനം നിർവഹിച്ചു. തലച്ചോറിനും നട്ടെല്ലിനും പ്രശ്നങ്ങളുമായി എത്തുന്നവർക്ക് റീഹാബിലിറ്റേഷൻ സോണിന്റെ പ്രവർത്തനം ഇനി മുതൽ സഹായമാകും.
താണിക്കുടം കുറുമാംമ്പുഴ കെ.കെ. വിജയൻ, സരസ്വതി വിജയൻ എന്നിവരാണ് ആധുനിക സൗകര്യങ്ങളോടെയുള്ള റീഹാബിലിറ്റേഷൻ സെന്ററിന് വേണ്ട സാമ്പത്തിക സഹായം നൽകിയത്. ഉദ്ഘാടന ചടങ്ങിൽ ചീഫ് വിപ്പ് കെ. രാജൻ ഇവരെ പുരസ്‌കാരം നൽകി ആദരിച്ചു. അനിൽ അക്കര എം.എൽ.എ, പ്രിൻസിപ്പൽ ഡോ. എം.എ. ആൻഡ്രുസ്, സൂപ്രണ്ട് ഡോ. ആർ. ബിജു കൃഷ്ണൻ, ഡോ. ലിജോ കൊള്ളന്നൂർ, കെ.എൻ. നാരായണൻ തുടങ്ങിയവർ പങ്കെടുത്തു.