mmmm

അന്തിക്കാട് കോൺഗ്രസ് പ്രവർത്തകരുടെ കുടുംബസംഗമം നടത്തുന്നു.

അന്തിക്കാട്: തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്ക് നടക്കാനിരിക്കുന്ന തിരഞ്ഞെടുപ്പ് മുന്നൊരുക്കത്തിന്റെ ഭാഗമായി അന്തിക്കാട് മണ്ഡലം കോൺഗ്രസ് കുടുംബയോഗം നടത്തി. ഡി.സി.സി പ്രസിഡന്റ് എം.പി. വിൻസെന്റ് ശിൽപ്പശാല ഉദ്ഘാടനം ചെയ്തു. മണ്ഡലം കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റ് വി.കെ. മോഹനൻ അദ്ധ്യക്ഷനായി.

കെ.പി.സി.സി സെക്രട്ടറി സുനിൽ അന്തിക്കാട്, എ.ഐ.സി.സി മെമ്പർ എൻ.കെ. സുധീർ, ലോയേഴ്‌സ് കോൺഗ്രസ് സംസ്ഥാന വൈ. പ്രസിഡന്റ് അഡ്വ. കെ.ബി. രണേന്ദ്രനാഥ്, ഡി.സി.സി ഭാരവാഹികളായ കെ.കെ. ബാബു, പി.കെ. ജോൺ, കെ.വി. ദാസൻ, ബ്ലോക്ക് കോൺഗ്രസ് പ്രസിഡന്റ് കെ. ദിലീപ്കുമാർ, ബ്ലോക്ക് ഭാരവാഹികളായ ഇ. രമേശൻ, കെ.ബി. രാജീവ്, രഘു നല്ലയിൽ, ഷൈൻ പള്ളിപ്പറമ്പിൽ, പഞ്ചായത്ത് മെമ്പർമാരായ ഷാജു മാളിയേക്കൽ, ശാന്ത സോളമൻ എന്നിവർ പ്രസംഗിച്ചു.