ചാലക്കുടി: ജില്ലയിൽ കെ.എസ്.ആർ.ടി.സിയുടെ രണ്ടാമത്തെ ബോണ്ട് സർവീസ് ചാലക്കുടിയിൽ നിന്നു വെള്ളിയാഴ്ച ആരംഭിക്കും. രാവിലെ 8:45ന് തൃശൂർ കളക്ടറേറ്റിലേയ്ക്ക് പുറപ്പെടുന്ന ബോണ്ട് സർവീസിന്റെ ഉദ്ഘാടനം ബി.ഡി. ദേവസി എം.എൽ.എ നിർവഹിക്കും.
എറണാകുളം മേഖലാ ഓഫീസർ എം.ടി. സുകുമാരൻ അദ്ധ്യക്ഷനാകും. ദിവസേന യാത്ര ചെയ്യുന്ന ജോലിക്കാർ അടക്കമുള്ളവർക്ക് കൊവിഡ് പശ്ചാത്തലത്തിൽ സുരക്ഷിത യാത്ര ഉറപ്പു വരുത്തുന്നതാണ് ബോണ്ട് സർവീസ്. ബസ് ഓൺ ഡിമാന്റ് എന്ന പേരിൽ കൂടുതൽ യാത്രക്കാർക്കായി ആവശ്യപ്പെടുന്ന സ്റ്റേഷനുകളിലേയ്ക്കും ബസ് സർവീസ് നടത്താൻ പദ്ധതി വിഭാവനം ചെയ്യുന്നുണ്ട്. എല്ലാ ദിവസവും രാവിലെ 8.45ന് ചാലക്കുടിയിൽ നിന്നും അയ്യന്തോളിലേയ്ക്കും വൈകീട്ട് 5.15ന് അവിടെ നിന്ന് ചാലക്കുടിക്കും കൊവിഡ് മുൻ കരുതലോടെ സുരക്ഷിത യാത്ര ഉറപ്പു വരുത്തി നടത്തുന്ന സർവീസാണിത്.