menon

തൃശൂർ: ചാക്കോള കപ്പ് ഫുട്‌ബാൾ ടൂർണമെന്റിൽ അടക്കം റഫറിയും ആമ്പല്ലൂർ ത്യാഗരാജ പോളിടെക്‌നിക് അദ്ധ്യാപകനുമായിരുന്ന കുട്ടനെല്ലൂർ ശ്രീകൃപയിൽ എം.എസ്. കരുണാകര മേനോൻ (77) നിര്യാതനായി. ഭാര്യ: പത്മിനി (റിട്ട.അദ്ധ്യാപിക, ഗവ. കോളേജ്, കുട്ടനെല്ലൂർ). മക്കൾ: സിനിമാ സംവിധായികയും എഴുത്തുകാരിയുമായ ശ്രീബാല കെ. മേനോൻ, ശ്രീജിത്ത് (കമ്പ്യൂട്ടർ എൻജിനിയർ, യു.എസ്.എ). മരുമക്കൾ: ജിമ്മി ജയിംസ് (ഏഷ്യാനെറ്റ് ന്യൂസ്), ഷിജസ്റ്റ വിക്ടർ (യു.എസ്.എ). സംസ്‌കാരം ഇന്ന് പത്തിന് പാറമേക്കാവ് ശാന്തിഘട്ടിൽ.