
ഗുരുവായൂർ: ക്ഷേത്ര നഗരിയിലെ വ്യാപാരി കുഴഞ്ഞ് വീണ് മരിച്ചു. പടിഞ്ഞാറെ നടയിലെ മുരളി ഫ്‌ളവേഴ്‌സ് ഉടമ നോർത്ത് പറവൂർ എടവനക്കാട് കൊറ്റിയറ വീട്ടിൽ മുരളിയാണ്(68) മരിച്ചത്. പടിഞ്ഞാറെ നടയിലെ കടയിൽ നിന്നും കിഴക്കെ നടയിലുള്ള കടയിലേക്ക് നടന്നുപോകുമ്പോൾ ക്ഷേത്രനടയിൽ കുഴഞ്ഞ് വീഴുകയായിരുന്നു. ഉടൻ ദേവസ്വം മെഡിക്കൽ സെന്ററിലും പിന്നീട് മുതുവട്ടൂരിലെ സ്വകാര്യ ആശുപത്രിയിലും എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ഭാര്യ: സുലേഖ. മകൻ: ഡാനീഷ് . മരുമകൾ: രമ്യ. സംസ്‌കാരം പിന്നീട് പറവൂരിൽ നടക്കും.