 
കയ്പമംഗലം: കൊവിഡ് ബാധിച്ച് എടത്തിരുത്തിയിൽ വൃദ്ധൻ മരിച്ചു. എടത്തിരുത്തി കനാൽ പരിസരത്ത് താമസിക്കുന്ന ഐനിക്കാട്ട് വീട്ടിൽ വേലായുധൻ (80) ആണ് മരിച്ചത്. ശ്വാസ സംബന്ധമായ അസുഖത്തെ തുടർന്ന് മെഡിക്കൽ കേളേജിൽ പ്രവേശിപ്പിച്ച വേലായുധൻ ബുധനാഴ്ച ഉച്ചയ്ക്ക് 12.30 ഓടെ മരിച്ചു. തുടർന്ന് നടത്തിയ പരിശോധനയിലാണ് കൊവിഡ് സ്ഥിരീകരിച്ചത്. ഭാര്യ: തങ്ക. മക്കൾ: ഭാസി, പ്രസാദ്, സുധ. മരുമക്കൾ: സതി, ഷീജ, സാജു. സംസ്‌കാരം ഇന്ന് കൊവിഡ് പ്രോട്ടോകോൾ അനുസരിച്ച് നടത്തും.