തൃശൂർ: അകവും പുറവും ഒരുപോലെ സുതാര്യമായ, നേരിന്റെ കവിയാണ് മുല്ലനേഴി എന്ന് കവി പ്രൊഫ.കെ.വി. രാമകൃഷ്ണൻ. മുല്ലനേഴി പുരസ്‌കാരം കവി പി.എൻ. ഗോപികൃഷ്ണന് സമർപ്പിക്കുകയായിരുന്നു അദ്ദേഹം. മുല്ലനേഴി ഫൗണ്ടേഷനും അവിണിശ്ശേരി സർവീസ് സഹകരണ ബാങ്കും ചേർന്നാണ് പുരസ്‌കാരം ഏർപ്പെടുത്തിയത്. വിദ്യാർത്ഥികൾക്കുള്ള മുല്ലനേഴി കാവ്യപ്രതിഭാ പുരസ്‌കാരങ്ങൾ ഗോകുൽ വിനായക്, നതാഷ പത്മ, ആരഭി വിദ്യൻ, നിരഞ്ജന രാമചന്ദ്രൻ എന്നിവർക്കും സമർപ്പിച്ചു. ഡോ. കാവുമ്പായി ബാലകൃഷ്ണൻ പ്രശസ്തിപത്രം അവതരിപ്പിച്ചു. അവിണിശ്ശേരി സർവീസ് സഹകരണ ബാങ്ക് പ്രസിഡന്റ് കെ.ശശീധരൻ പുരസ്‌കാരത്തുക കൈമാറി. മുല്ലനേഴി ഫൗണ്ടേഷൻ പ്രസിഡന്റ് അശോകൻ ചരുവിൽ അദ്ധ്യക്ഷത വഹിച്ചു. സെക്രട്ടറി ഡോ. സി. രാവുണ്ണി, ഡോ.എം.എൻ. വിനയകുമാർ, അഡ്വ. വി.ഡി. പ്രേമപ്രസാദ് തുടങ്ങിയർ പ്രസംഗിച്ചു. ചന്ദ്രമതി (ജനനയന) മുല്ലനേഴിക്കവിത അവതരിപ്പിച്ചു. സാഹിത്യ അക്കാഡമി സ്മൃതിമണ്ഡപത്തിൽ നടന്ന പുഷ്പാർച്ചനയിൽ അക്കാഡമി സെക്രട്ടറി ഡോ. കെ.പി. മോഹനൻ, പ്രിയനന്ദനൻ, അഷ്ടമൂർത്തി , വിജേഷ് എടക്കുന്നി, ജയൻ കൊമ്രേഡ്, പി. സലിം രാജ്, ഇ.ഡി ഡേവീസ്, രാംകുമാർ പെരിഞ്ചേരി, മുല്ലനേഴി കുടുംബാംഗങ്ങൾ തുടങ്ങിയവർ പങ്കെടുത്തു.