kvvs-dharanna
വ്യാപാരി വ്യവ്യസായി സമിതി നാട്ടിക ഏരിയാ കമ്മിറ്റിയുടെ നേതൃത്വത്തിൽ ചെന്ത്രാപ്പിന്നി സെന്ററിൽ നടത്തിയ ധർണ്ണ വിൻസെന്റ് ആലുക്ക ഉദ്ഘാടനം ചെയ്യുന്നു

കയ്പമംഗലം: ദേശീയപാത 66 വികസനത്തോട് അനുബന്ധിച്ച് ഒഴിവാക്കപെടുന്ന വാടകക്കാരായ വ്യാപാരികൾക്ക് അർഹമായ നഷ്ടപരിഹാരം ഉറപ്പ് വരുത്തണമെന്നാവശ്യപെട്ട് വ്യാപാരി വ്യവസായി സമിതി നാട്ടിക ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തിൽ വിവിധ യൂണിറ്റുകളിൽ ശ്രദ്ധ ക്ഷണിക്കൽ ധർണ്ണ നടത്തി.

വാടാനപ്പിള്ളി യൂണിറ്റിൽ നടന്ന സമരം സമിതി ജില്ലാ സെക്രട്ടറി മിൽട്ടൻ ജെ. തലക്കോട്ടൂർ ഉദ്ഘാടനം ചെയ്തു. എം.എ അബു അദ്ധ്യക്ഷത വഹിച്ചു. തളിക്കുളം സെന്ററിൽ നടന്ന ധർണ്ണ സമിതി ജില്ല പ്രസിഡന്റ് ടി. ബാബു ആന്റണി മാസ്റ്റർ ഉദ്ഘാടനം ചെയ്തു.

ഹീലു മുംബൈ അദ്ധ്യക്ഷത വഹിച്ചു. കയ്പമംഗലം കാളമുറിയിൽ കെ.എം സജീവൻ ഉദ്ഘാടനം ചെയ്തു. എ.ജെ വിൻസെന്റ് അദ്ധ്യക്ഷത വഹിച്ചു. ചെന്ത്രാപ്പിന്നി സെന്ററിൽ നടന്ന ധർണ്ണ വിൻസെന്റ് ആലുക്ക ഉദ്ഘാടനം ചെയ്തു. ചാർലി തേറാട്ടിൽ അദ്ധ്യക്ഷത വഹിച്ചു. ഏരിയ സെക്രട്ടറി കെ.എസ് ദിനേഷ്, റീന പ്രദീപ്, കെ.എസ് അമ്പിളി, സുപ്രിയ ഹരിലാൽ ടി.എൻ ഉദയകുമാർ എന്നിവർ സംസാരിച്ചു.