തൃപ്രയാർ: അഞ്ച് പഞ്ചായത്തുകളിലായി ഇന്നലെ 30 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു. വലപ്പാട് 7, നാട്ടിക 4, തളിക്കുളം 7, വാടാനപ്പിള്ളി 11, ഏങ്ങണ്ടിയൂർ 1 എന്നിങ്ങനെയാണ് കൊവിഡ് രോഗികൾ. നാട്ടികയിൽ നാലു പേരിൽ മൂന്നു പേരും പതിമൂന്നാം വാർഡിൽ ഉള്ളവരാണ്.