dhrna

ചാലക്കുടിയിലെ വാഴച്ചാൽ വനംവകുപ്പ് കാര്യാലയത്തിന് മുന്നിൽ കർഷക സംഘം നടത്തിയ ധർണ പി.കെ. ഡേവിസ് ഉദ്ഘാടനം ചെയ്യുന്നു

ചാലക്കുടി: കൃഷിയിടങ്ങളിലെ വന്യമൃഗ ശല്യം തടയുന്നതിന് നടപടിയെടുക്കുക, കൃഷിനാശം സംഭവിച്ചവർക്ക് നഷ്ടപരിഹാരം നൽകുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ച് കർഷക സംഘം ഏരിയാ കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ ചാലക്കുടിയിലെ വാഴച്ചാൽ ഡിവിഷണൽ ഫോറസ്റ്റ് ഓഫീസിന് മുന്നിൽ ധർണ നടത്തി. ജില്ലാ പ്രസിഡന്റ് പി.കെ. ഡേവിസ് ഉദ്ഘാടനം ചെയ്തു. ജില്ലാ എക്‌സി.അംഗം എം.എൻ. ശശിധരൻ അദ്ധ്യക്ഷനായി. എ.എം. ഗോപി, സി.ഡി. പോൾസൺ തുടങ്ങിയവർ പ്രസംഗിച്ചു.

കൃഷിയിടങ്ങളിലെ വന്യമൃഗ ശല്യത്തിന് പരിഹാരം കാണണമെന്ന ആവശ്യപ്പെട്ട് കർഷകസംഘം പരിയാരം പഞ്ചായത്ത് കമ്മിറ്റി, പരിയാരം റേഞ്ച് ഓഫീസിനു മുന്നിൽ പ്രതിഷേധ സമരം സംഘടിപ്പിച്ചു. എം.എം. അവറാച്ചൻ ഉദ്ഘാടനം ചെയ്തു. വി.സി. സിജോ അദ്ധ്യക്ഷത വഹിച്ചു. പരിയാരം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ജെനിഷ് ജോസ്, ടി.വി. വിജയൻ, പി.എസ്. ശ്യാം, ജീപ്‌സി ജെയ്റ്റസ് എന്നിവർ സംസാരിച്ചു.