
തൃശൂർ: മികച്ച ജില്ലാ പഞ്ചായത്തിനുള്ള കേന്ദ്ര പുരസ്‌കാരം തന്നെയാകും ഇത്തവണ ജില്ലാ പഞ്ചായത്ത് തിരഞ്ഞെടുപ്പിൽ ഇടതിന്റെ മുഖ്യ പ്രചാരണായുധം. ജില്ലാ പഞ്ചായത്ത് രൂപീകൃതമായ ശേഷം ഒരു തവണ മാത്രമാണ് ജില്ലാപഞ്ചായത്തിൽ ഇടതിന് കാലിടറിയത്.
2010 ൽ ആണത്. അഞ്ചുവർഷത്തെ ഭരണ നേട്ടങ്ങളാണ് പ്രതീക്ഷയ്ക്ക് വക നൽകുന്നത്. അതിൽതന്നെ അടുത്തിടെ ലഭിച്ച കേന്ദ്ര പഞ്ചായത്ത് രാജ് മന്ത്രാലയത്തിന്റെ ദീൻദയാൽ ഉപാദ്ധ്യായ പഞ്ചായത്ത് ശാക്തീകരൺ പുരസ്കാരം ഭരണസമിതിയുടെ ആത്മവിശ്വാസം ഏറെ ഉയർത്തുന്നതാണ്. നേരത്തെ കേരളത്തിലെ ആദ്യ വെളിയിട വിസർജ്ജ്യ മുക്ത ജില്ലയ്ക്കുള്ള സമ്പൂർണ ശുചിമുറി പുരസ്കാരവും ജില്ലാ പഞ്ചായത്തിന് ലഭിച്ചിരുന്നു.
എന്നാൽ അഞ്ച് വർഷം ശൂന്യമാണെന്ന വാദമാണ് പ്രതിപക്ഷത്തുള്ളത്. ഭരണത്തുടർച്ച സ്വപ്നമാണെന്നും നിലവിലെ രാഷ്ട്രീയ സാഹചര്യം തങ്ങൾക്ക് അനുകൂലമാണെന്ന വിലയിരുത്തലാണ് യു.ഡി.എഫ് ക്യാമ്പിലുള്ളത്. 20 ഭരണപക്ഷവും ഒമ്പത് പ്രതിപക്ഷവും അടക്കം 29 അംഗങ്ങളാണ് ആകെയുള്ളത്.
കോർപറേഷനിൽ അടക്കം തങ്ങളുടെ സാന്നിദ്ധ്യം അറിയിച്ചിട്ടുള്ള ബി.ജെ.പിക്ക് പക്ഷേ ജില്ലാ പഞ്ചായത്ത് ഇപ്പോഴും ബാലികേറാ മലയാണ്. സി.പി.എമ്മിലെ 12 ഉം സി.പി.ഐയിലെ ഏഴും എൻ.സി.പിയിലെ ഒരംഗവുമാണ് ഭരണപക്ഷത്തെ പ്രതിനിധീകരിക്കുന്നത്.
ഏഴ് കോൺഗ്രസ് അംഗങ്ങളും രണ്ട് മുസ്ലിംലീഗ് പ്രതിനിധിയും അടങ്ങുന്നതാണ് പ്രതിപക്ഷം. 2015 നവംബർ 12ന് അധികാരത്തിൽ ഏറുമ്പോൾ സി.പി.ഐയുടെ ഷീല വിജയകുമാറായിരുന്നു പ്രസിഡന്റ്. ധാരണ പ്രകാരം മൂന്ന് വർഷത്തിന് ശേഷം സി.പി.എമ്മിലെ മേരി തോമസായി പ്രസിഡന്റ്.
നേട്ടങ്ങൾ
കോട്ടങ്ങൾ
കക്ഷിനില