തൃപ്രയാർ: സൈബർ ആക്രമണത്തിന് വിധേയയായ ഡോ. നജ്മയ്ക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ച് കെ.പി.സി.സി ന്യൂനപക്ഷ വകുപ്പ് ബ്ലോക്ക് കമ്മിറ്റിയുടെ നേതൃത്വത്തിൽ വലപ്പാട് പ്രാഥമിക സാമൂഹിക ആരോഗ്യ കേന്ദ്രത്തിന് മുമ്പിൽ ധർണ നടത്തി. ബ്ലോക്ക് ചെയർമാൻ ഇസ്മയിൽ അറക്കൽ അദ്ധ്യക്ഷയായി. നാട്ടിക ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റ് കെ. ദിലീപ്കുമാർ ധർണ ഉദ്ഘാടനം ചെയ്തു. സി.വി വികാസ്, വി.എ ഫിറോസ്, എം.എം ഇക്ബാൽ എന്നിവർ സംസാരിച്ചു. കെ.പി.സി.സി ന്യൂനപക്ഷ സെൽ നാട്ടിക മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ നാട്ടിക കുടുംബാരോഗ്യ കേന്ദ്രത്തിന് മുമ്പിൽ നടത്തിയ പ്രതിഷേധ ജ്വാല തളിക്കുളം ബ്ലോക്ക് പഞ്ചായത്ത് മെമ്പർ ഷൈൻ നാട്ടിക ഉദ്ഘാടനം ചെയ്തു. മുഹമ്മദാലി കണിയാർകോട് അദ്ധ്യക്ഷനായി. സാബു തൃപ്രയാർ, ഷാജി പനയ്ക്കൽ, മധു അന്തിക്കാട്ട്, സോനൽ സാബു, അർജുൻ കല്ലിങ്ങൽ, കൈഫ് കെ.എം എന്നിവർ പ്രസംഗിച്ചു.