medical-college

തൃശൂർ: ഗവ. മെഡിക്കൽ കോളേജിൽ ചിറമനേങ്ങാട് സ്വദേശിനിയായ കൊവിഡ് രോഗിയോട് അനാസ്ഥ കാണിച്ചുവെന്ന പ്രചാരണം നിർഭാഗ്യകരമാണെന്ന് പ്രിൻസിപ്പൽ ഡോ. എം. എ. ആൻഡ്രൂസ്. രോഗി വിഭ്രമാവസ്ഥയിൽ പ്രവേശിക്കപ്പെട്ടയാളാണ്. കൂടുതൽ ശ്രദ്ധ വേണ്ടതിനാൽ നഴ്‌സിംഗ് സ്‌റ്റേഷന് അടുത്തുള്ള മുറിയിലാണ് പരിചരിച്ചിരുന്നത്.

നിർഭാഗ്യവശാൽ രോഗി കട്ടിലിൽ നിന്ന് വീണു. തലയിൽ മുറിവ് ഉണ്ടായി. ഉടൻ സ്റ്റിച്ച് ഇടുകയും ചെയ്തു. സി.ടി. സ്‌കാൻ ചെയ്ത് ആന്തരികക്ഷതം ഇല്ലെന്ന് ഉറപ്പാക്കിയിരുന്നു. സംഭവം ശ്രദ്ധയിൽപ്പെട്ട ഉടൻ ഉദ്യോഗസ്ഥരോട് വിശദീകരണം ചോദിച്ചിരുന്നു. കഴിഞ്ഞ ഒമ്പത് മാസമായി കൊവിഡ് പ്രതിരോധപ്രവർത്തനം നടത്തുന്ന മെഡിക്കൽ കോളേജിനെ കളങ്കപ്പെടുത്തുന്ന പ്രചാരണമാണിതെന്നും പ്രിൻസിപ്പൽ പറഞ്ഞു. രോഗികൾക്ക് കട്ടിലുകളിൽ നിന്നും താഴെ വീഴാതിരിക്കാനുള്ള മുൻകരുതലുകൾ ഒന്നും ഒരുക്കാതെ വയോധികയെ കട്ടിലിൽ തുണികൊണ്ട് കെട്ടിയിട്ടിരിക്കുകയായിരുന്നുവെന്നായിരുന്നു ആരോപണം. എന്നാൽ ഗ്‌ളൂക്കോസും മരുന്നും മറ്റും ഡ്രിപ്പ് ആയി നൽകുമ്പോൾ വിഭ്രമാവസ്ഥയിലുളള രോഗികളുടെ കൈകൾ കെട്ടിയിടേണ്ടി വരാറുണ്ടെന്നാണ് ആശുപത്രി ജീവനക്കാർ പറയുന്നത്. കൂട്ടിരിപ്പുകാർ ഇല്ലാത്ത സാഹചര്യത്തിൽ ഇങ്ങനെ ചെയ്യേണ്ടിവരുമെന്നും മറ്റ് വാർഡുകളിലും ഈ രീതി ഉണ്ടാകുമെന്നുമാണ് ജീവനക്കാർ പറയുന്നത്.

മ​ന്ത്രി​ ​ഇ​ട​പെ​ട​ണ​മെ​ന്ന് ​ടി.​എ​ൻ.​ ​പ്ര​താ​പൻ

തൃ​ശൂ​ർ​:​ ​തൃ​ശൂ​ർ​ ​ഗ​വ.​ ​മെ​ഡി​ക്ക​ൽ​ ​കോ​ളേ​ജി​ൽ​ 67​ ​വ​യ​സ് ​പ്രാ​യ​മു​ള്ള​ ​വ​യോ​ധി​ക​യു​ടെ​ ​കൊ​വി​ഡ് ​ചി​കി​ത്സ​യി​ലെ​ ​പി​ഴ​വ് ​ഒ​റ്റ​പ്പെ​ട്ട​ ​സം​ഭ​വ​മ​ല്ലെ​ന്നും​ ​പൊ​തു​ആ​രോ​ഗ്യ​വി​ഭാ​ഗ​ത്തി​ന്റെ​യും,​ ​ആ​രോ​ഗ്യ​ ​വി​ദ്യാ​ഭ്യാ​സ​ ​വി​ഭാ​ഗ​ത്തി​ന്റെ​യും​ ​ഉ​ന്ന​ത​ത​ല​ ​യോ​ഗം​ ​വി​ളി​ക്ക​ണ​മെ​ന്നും​ ​ആ​വ​ശ്യ​പ്പെ​ട്ട് ​ടി.​എ​ൻ​ ​പ്ര​താ​പ​ൻ​ ​എം.​പി​ ​ആ​രോ​ഗ്യ​വ​കു​പ്പ് ​മ​ന്ത്രി​ക്ക് ​ക​ത്ത് ​ന​ൽ​കി.​ ​നാ​ഷ​ണ​ൽ​ ​ഹെ​ൽ​ത്ത് ​മി​ഷ​ൻ​ ​പോ​ലു​ള്ള​ ​സം​വി​ധാ​ന​ത്തി​ലൂ​ടെ​ ​കൊ​വി​ഡ് ​വാ​ർ​ഡു​ക​ളി​ൽ​ ​രോ​ഗി​ക​ളു​ടെ​ ​മാ​ന​സി​ക​ ​സ​മ്മ​ർ​ദ്ദം​ ​കു​റ​ക്കു​ന്ന​തി​ന് ​സൈ​ക്കോ​ള​ജി​സ്റ്റ് ​അ​ട​ക്ക​മു​ള്ള​ ​ജീ​വ​ന​ക്കാ​രെ​ ​വി​ന്യ​സി​ച്ച് ​ജി​ല്ല​യി​ലെ​ ​കൊ​വി​ഡ് ​ചി​കി​ത്സാ​ ​സം​വി​ധാ​നം​ ​കു​റ്റ​മ​റ്റ​താ​ക്ക​ണം.​ ​കൊ​വി​ഡ് ​ഫ​സ്റ്റ് ​ലൈ​ൻ​ ​ട്രീ​റ്റ്‌​മെ​ന്റ് ​സെ​ന്റ​റി​ൽ​ ​നി​ന്നും​ ​രോ​ഗം​ ​മൂ​ർ​ച്ഛി​ച്ച​തോ​ടെ,​ ​മാ​ന​സി​ക​ ​അ​സ്വാ​സ്ഥ്യ​മു​ള്ള​ ​വ​യോ​ധി​ക​യെ​ ​മെ​ഡി​ക്ക​ൽ​ ​കോ​ളേ​ജി​ൽ​ ​ഞാ​യ​റാ​ഴ്ച​ ​പ്ര​വേ​ശി​പ്പി​ച്ചി​രു​ന്നു.​ ​ഇ​ത്ത​രം​ ​രോ​ഗി​ക​ൾ​ക്ക് ​ക​ട്ടി​ലു​ക​ളി​ൽ​ ​നി​ന്നും​ ​താ​ഴെ​ ​വീ​ഴാ​തി​രി​ക്കാ​നു​ള്ള​ ​മു​ൻ​ക​രു​ത​ലു​ക​ൾ​ ​ഒ​ന്നും​ ​ഒ​രു​ക്കാ​തെ​ ​വ​യോ​ധി​ക​യെ​ ​ക​ട്ടി​ലി​ൽ​ ​തു​ണി​കൊ​ണ്ട് ​കെ​ട്ടി​യി​ട്ടി​രി​ക്കു​ക​യാ​യി​രു​ന്നു.​ ​ക​ഴി​ഞ്ഞ​ ​ദി​വ​സം​ ​ആ​ത്മ​ഹ​ത്യ​ ​ചെ​യ്ത​ ​യു​വ​തി​യു​ടെ​ ​മൃ​ത​ശ​രീ​രം​ ​ജ​ന​റ​ൽ​ ​ആ​ശു​പ​ത്രി​യി​ൽ​ ​എ​ത്തി​ച്ചി​ട്ടും​ ​പി​റ്റേ​ദി​വ​സം​ ​ഒ​ന്നോ​ടെ​യാ​ണ് ​കൊ​വി​ഡ് ​പ​രി​ശോ​ധ​ന​യ്ക്കാ​യു​ള്ള​ ​സാ​മ്പി​ൾ​ ​മെ​ഡി​ക്ക​ൽ​ ​കോ​ളേ​ജി​ലെ​ത്തി​ച്ച​തെ​ന്നും​ ​എം.​പി.​ ​ആ​രോ​പി​ച്ചു.