school

ഈസ്റ്റ് ചാലക്കുടി ഗവ.എൽ.പി സ്കൂളി‌ൽ നിർമ്മിച്ച പുതിയ കെട്ടിടം ബി.ഡി. ദേവസി എം.എൽ.എ അനാച്ഛാദനം ചെയ്യുന്നു

ചാലക്കുടി: വിദ്യാലയങ്ങളെ മികവിന്റെ കേന്ദ്രമാക്കുന്ന സർക്കാർ പ്രവർത്തനങ്ങൾ ചാലക്കുടി മണ്ഡലത്തിൽ വലിയ തോതിൽ നടപ്പാക്കാനായെന്ന് മന്ത്രി പ്രൊഫ.സി.രവീന്ദ്രനാഥ്. ബി.ഡി. ദേവസി എം.എൽ.എയുടെ അക്ഷീണപ്രയത്‌നമാണ് ഇതിന്റെ പിന്നിലെന്നും മന്ത്രി പറഞ്ഞു. എം.എൽ.എയുടെ മണ്ഡലം ആസ്തി വികസന ഫണ്ടാണ് പുതിയ കെട്ടിട നിർമ്മാണത്തിന് വിനിയോഗിച്ചത്. ബി.ഡി. ദേവസി എം.എൽ.എ ചടങ്ങിൽ അദ്ധ്യക്ഷനായി. നഗരസഭാ ചെയർപേഴ്‌സൺ ജയന്തി പ്രവീൺകുമാർ, വൈസ് ചെയർമാൻ വിത്സൻ പാണാട്ടുപറമ്പിൽ, നഗരസഭാ സ്ഥിരം സമിതി അദ്ധ്യക്ഷരായ ഗീത സാബു, ബി.ജി. സദാനന്ദൻ, യു.വി.മാർട്ടിൻ, വാർഡ് കൗൺസിലർ വി.ജെ. ജോജി, എ.ഇ.ഒ കെ.വി. പ്രദീപ്, പ്രധാന അദ്ധ്യാപിക കെ.യു. റീന, പി.ടി.എ പ്രസിഡന്റ് എം.എം. മഹേഷ് എന്നിവർ പ്രസംഗിച്ചു.