തൃശൂർ: മുന്നാക്ക സംവരണ പ്രഖ്യാപനത്തിന് വിരുദ്ധമായാണ് സർക്കാർ പ്രവർത്തിക്കുന്നതെന്ന് കെ.പി.സി.സി ഒ.ബി.സി ഡിപാർട്ട്‌മെന്റ് സംസ്ഥാന വൈസ് ചെയർമാൻ എ.വി. സജീവ് അരോപിച്ചു. 20 ഒഴിവുകളുടെ ഒരു യൂണിറ്റിൽ ഒരു സീറ്റിന് മാത്രം അർഹനായുള്ള മുന്നാക്കക്കാർക്ക് 2 എണ്ണം നൽകാനുള്ള സർക്കാർ ശ്രമം പിന്നാക്ക ദ്രോഹമാണ്. തുടർന്ന് പിന്നാക്ക സംവരണം നടപ്പാക്കാൻ രൂപീകരിച്ച പി.എസ്.ഡി ഇന്ന് പിന്നാക്ക സംവരണം വെട്ടിക്കുറച്ച് മുന്നാക്ക സംവരണം നൽകാനുള്ള സ്ഥാപനമായി സർക്കാർ മാറ്റിയിരിക്കുന്നുവെന്നും മുന്നാക്ക സംവരണം കൃതൃമായി നിർവചിക്കണമെന്നും അദ്ദേഹം അവശ്യപെട്ടു.