കല്ലൂർ: കൊവിഡ് രോഗവ്യാപനം രൂക്ഷമായി തുടരുന്ന തൃക്കൂർ പഞ്ചായത്തിൽ ട്രിപ്പിൾ ലോക്ക് ഡൗൺ പ്രഖ്യാപിച്ചു. ഇന്നലെ 57 പേർക്കാണ് രോഗബാധ സ്ഥിരീകരിച്ചത്. 108 പേരെ ആന്റിജൻ പരിശോധന നടത്തിയതിൽ 41 പേർ പോസിറ്റീവായി. ആർ.ടി.പി.സി.ആർ പരിശോധന നടത്തിയ 20 പേരിൽ 16 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു. ദിവസങ്ങളായി പഞ്ചായത്ത് കണ്ടയ്ൻമെന്റ് സോണായിരുന്നു. എന്നിട്ടും രോഗവ്യാപനം കുറയാതെ വന്നതോടെയാണ് ആരോഗ്യ വകുപ്പ് ട്രിപ്പിൾ ലോക്ക് ഡൗൺ നിർദേശിച്ചത്. സാഹചര്യം വിലയിരുത്താൻ പഞ്ചായത്ത് സമിതി അടിയന്തര യോഗം ചേർന്നു.