ksrtc
ചാലക്കുടിയിൽ നിന്നാംരംഭിച്ച ബോണ്ട് സർവീസ് ബി.ഡി.ദേവസി എം.എൽ.എ ഫ്‌ളാഗ് ഓഫ് ചെയ്യുന്നു

ചാലക്കുടി: കെ.എസ്.ആർ.ടി.സി ഡിപ്പോയിൽ നിന്നും തൃശൂർ അയ്യന്തോളിലേയ്ക്കുള്ള ബോണ്ട് സർവീസിന് തുടക്കമായി. ബസ്സ് സ്റ്റേഷനിൽ നടന്ന ബി.ഡി. ദേവസി എം.എൽ.എ ഫ്‌ളാഗ് ഓഫ് നടത്തി. വാർഡ് കൗൺസിലർ വി.ജെ. ജോജി, ഡി.ടി.ഒ കെ.ടി. സെബി, സ്റ്റേഷൻ ഓഫീസർ എം.ടി. സുകുമാരൻ തുടങ്ങിയർ സംസാരിച്ചു. രാവിലെ 8.45ന് ചാലക്കുടി സ്റ്റാൻഡിൽ നിന്നും പുറപ്പെടുന്ന ബസ് വൈകീട്ട് 5.15ന് അയ്യന്തോളിൽ നിന്നും മടങ്ങും. സർക്കാർ ജീവനക്കാർക്ക് കൊവിഡ് പ്രോട്ടോക്കോൾ പാലിച്ച് യാത്ര ചെയ്യുന്ന സംവിധാനമാണ് ബസ് ഓൺ ഡിമാന്റ്. മുൻകൂട്ടി പണമടച്ച് സാധാരണക്കാർക്കും ബസിൽ സ്ഥിരമായി യാത്ര ചെയ്യാം. ജില്ലയിലെ രണ്ടാമത്തെ സർവീസാണ് ചാലക്കുടിയിലേത്.