youth-movement

തൃശൂർ: ഗുരുദേവ ദർശനം പഠിച്ച് യൂത്ത്മൂവ്മെൻ്റ് പ്രവർത്തന രംഗത്തേക്ക് വരുന്ന യുവാക്കളെ സൃഷ്ടിക്കാൻ നാം സജ്ജരാകണമെന്ന് എസ്.എൻ.ഡി.പി യോഗം യൂത്ത് മൂവ്മെൻ്റ് കേന്ദ്ര സമിതി പ്രസിഡന്റ്‌ പച്ചയിൽ സന്ദീപ് പറഞ്ഞു. യൂത്ത് മൂവ്മെന്റ് ജില്ലാ നേതൃയോഗം എലൈറ്റ് ഹോട്ടലിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

ശാസ്ത്രയുഗത്തിൻ്റെ പ്രവാചകനായ ഭഗവാൻ്റെ ദർശനം സമഗ്രമായി അപഗ്രഥിച്ച് സിലബസുകൾ പരിഷ്കരിക്കണം.

ഗുരുവിൻ്റെ ഏക ലോക മാനവീയ ദർശനം അനശ്വരമാക്കുന്ന ഗുരുദേവ കൃതികൾ യുവാക്കൾ സ്വയം പഠിച്ച് കൃതികൾ മറ്റുള്ളവരെ പഠിപ്പിക്കുവാനുള്ള സ്ഥിരം സംവിധാനം സൃഷ്ടിക്കണം. ഗുരുവിൻ്റെ പാദസ്പർശം കൊണ്ടും പുണ്യമായ, ശ്രീനാരായണ ധർമ്മസംഘം രൂപീകരണം കൊണ്ടും നിരവധി ക്ഷേത്ര പ്രതിഷ്ഠകൾ കൊണ്ടും, ബോധാനന്ദ സ്വാമികളെ പോലെയുള്ള ശിഷ്യരാൽ കൊണ്ടും ശിവലിംഗ സ്വാമിയുടെ മഹാസമാധി കൊണ്ടും, പുണ്യമായ ജില്ലയാണ് തൃശൂർ. യൂത്ത് മൂവ്മെൻ്റ് സംസ്ഥാന ജോ. സെക്രട്ടറി രഞ്ജിത്ത് എൻ.വി സ്വാഗതം പറഞ്ഞു. ജില്ലാ ചെയർമാൻ അനൂപ് ദിനേശൻ അദ്ധ്യക്ഷനായി. യൂത്ത് മൂവ്മെൻ്റ് കേന്ദ്രസമിതി സെക്രട്ടറി നെടുമങ്ങാട് രാജേഷ് മുഖ്യ പ്രഭാഷണം നിർവഹിച്ചു. യൂത്ത് മൂവ്മെന്റ് കേന്ദ്രസമിതി വൈസ് പ്രസിഡന്റുമാരായ ശ്രീജിത്ത് മേലാംങ്കോട്, രജീഷ് മാരിയ്ക്കൽ, ജോയിൻ്റ് സെക്രട്ടറി സജീഷ് മണലേൽ കോട്ടയം സംഘടനാ സന്ദേശവും സൈബർ സേനാ കേന്ദ്രസമിതി ചെയർമാൻ അനീഷ് പുല്ലുവേലിൽ നവമാധ്യമ രംഗത്ത് യുവാക്കളുടെ പങ്ക് എന്ന വിഷയത്തെക്കുറിച്ചും സംസാരിച്ചു. യൂത്ത് മൂവ്മെൻ്റ് സംസ്ഥാന സമിതി അംഗമായ ശ്യാം പ്രസാദ് ആശംസകൾ നേർന്നു. ജില്ലാ ട്രഷറർ ചിന്തു ചന്ദ്രൻ നന്ദി പറഞ്ഞു. ജില്ലയിലെ വിവിധ ജില്ലാ കോർഡിനേഷൻ കമ്മിറ്റി ഭാരവാഹികളും യൂണിയൻ യൂത്ത് മൂവ്മെൻ്റ് ഭാരവാഹികളും യോഗത്തിൽ പങ്കെടുത്തു.