kldc-kanal
കെ.എല്‍.ഡി.സി സബ്‌വേ കനാലില്‍ നീരൊഴുക്ക്തടസപെടുത്തുന്ന പുല്ലും കൈതയും വളര്‍ന്ന നിലയില്‍

നെടുമ്പാൾ: കെ.എൽ.ഡി.സി കനാലിലിന്റെ സബ്‌വേ കനാലിലെ തടസങ്ങൾ നീരൊഴുക്ക് തടയുന്നതായി ആക്ഷേപം. കൊടകര പഞ്ചായത്തിലെ കനകമലയിൽ നിന്നാരംഭിച്ച് മുരിയാട് കായലിന്റെ മദ്ധ്യഭാഗത്തു കൂടെ ഒഴുകി കാക്കാത്തുരുത്തി ബണ്ടിൽ കരുവന്നൂർ പുഴയിൽ അവസാനിക്കുന്ന 20 കിലോമീറ്ററോളം നീളമുള്ളതാണ് കെ.എൽ.ഡി.സി കനാൽ.

കനാലിന്റെ സബ്‌വേ കനാലിൽ കൈതയും ചണ്ടിയും വളർന്ന് നീരൊഴുക്ക് തടസ്സപ്പെട്ട നിലയിലാണ്. ഇതുമൂലം മുരിയാട് കായലിൽ ഉൾപെട്ട കോന്തിപുലം പാടശേഖരം, നെടുമ്പാൾ ധനുകുളം വെസ്റ്റ് കർഷസംഘം, മുരിയാട് പാടശേഖരം, മാങ്ങണ്ടം, നടുപ്പാടം എന്നീ പടവുകളിൽ യഥാസമയം നെൽക്കൃഷി ഇറക്കുന്നതിന് ബുദ്ധിമുട്ടും കാലതാമസവും നേരിടുന്നുണ്ട്. കൃഷി ഇറക്കാൻ വൈകിയാൽ കൊയ്ത്ത് ഏപ്രിൽ അവസാനത്തിലേക്ക് പോവുകയും, മഴമൂലം നെൽപ്പാടത്ത് കൊയ്ത്ത് യന്ത്രം ഇറക്കാൻ കഴിയാത്ത അവസ്ഥ ഉണ്ടാവുകയും ചെയ്യുമെന്നതാണ് കർഷകരുടെ ആശങ്ക.

നവംബറിൽ കൃഷി ഇറക്കുന്നതിന് മുമ്പ് ജങ്കാർ ഉപയോഗിച്ച് തടസം നീക്കുന്നതിനു വേണ്ട നടപടികൾ അധികൃതർ സ്വീകരിക്കമെന്ന് കേരള കർഷക സംഘം പറപ്പൂക്കര മേഖല കമ്മിറ്റി യോഗം ആവശ്യപ്പെട്ടു.