
തൃശൂർ : 1,011 പേർക്ക് കൂടി കൊവിഡ് സ്ഥീരികരിച്ചു. 483 പേർ രോഗമുക്തരായി. രോഗബാധിതരായി ചികിത്സയിൽ കഴിയുന്നവരുടെ എണ്ണം 10,292 ആണ്. തൃശൂർ സ്വദേശികളായ 107 പേർ മറ്റ് ജില്ലകളിൽ ചികിത്സയിൽ കഴിയുന്നു. ഇതുവരെ കൊവിഡ് സ്ഥീരികരിച്ചവരുടെ എണ്ണം 34,352 ആണ്. 23,867 പേരെയാണ് ആകെ രോഗമുക്തരായി ആശുപത്രിയിൽ നിന്നും ഡിസ്ചാർജ് ചെയ്തത്. സമ്പർക്കം വഴി 1010 പേർക്കാണ് രോഗം സ്ഥീരികരിച്ചത്. ഇതിൽ 9 പേരുടെ ഉറവിടം അറിയില്ല. അഞ്ച് സമ്പർക്ക ക്ലസ്റ്ററുകൾ വഴി രോഗബാധയുണ്ടായി.
അഞ്ച് ദിവസം
5000 ഓളം രോഗികൾ
തൃശൂർ: അഞ്ച് ദിവസത്തിനുള്ളിൽ 5000 ഓളം കൊവിഡ് രോഗികളാണ് ജില്ലയിലുണ്ടായത്. ഇതിൽ മൂന്ന് ദിവസവും പ്രതിദിന രോഗികളുടെ എണ്ണം ആയിരം കടന്നു. ഇതിൽ പത്തിൽ താഴെ രോഗികളൊഴിച്ച് ബാക്കി എല്ലാവർക്കും സമ്പർക്കത്തിലൂടെയാണ് രോഗം സ്ഥിരീകരിച്ചത്.
ഉയർന്ന പ്രതിദിന രോഗികളുടെ എണ്ണത്തിന്റെ കാര്യത്തിലും തൃശൂരാണ് മുന്നിൽ.
പത്താം മാസത്തിലേക്ക് കൊവിഡ് കടക്കുമ്പോൾ ഇതുവരെ പൊസിറ്റീവ് ആയതിൽ ഏറ്റവും കൂടുതൽ ഒക്ടോബർ മാസത്തിലാണ്. കൊവിഡ് വ്യാപനത്തിന്റെ സാഹചര്യത്തിൽ ജില്ലയിൽ റാപിഡ് റെസ്പോൺസ് ടീമിന്റെ പ്രവർത്തനം കൂടുതൽ ശക്തമാക്കാൻ കളക്ടർ ഉത്തരവായി. ഇതിന്റെ ഭാഗമായി തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിൽ വാർഡ് തല ബോധവത്കരണ പ്രവർത്തനം ഊർജിതമാക്കും. സെക്രട്ടറിമാർക്ക് ആർ.ആർ.ടിയുടെ ഏകോപന ചുമതല ഉണ്ടായിരിക്കും. ആർ.ആർ.ടി ഗ്രൂപ്പുകൾ കൊവിഡ് പൊസിറ്റീവായ രോഗികളെ ആശുപത്രിയിലേക്ക് കൊണ്ടുപോകുന്നതിനായി വാഹന സൗകര്യം ഏർപ്പെടുത്തുകയും ചെറിയ സ്ക്വാഡുകളായി തിരിഞ്ഞ് വീടുകൾ, സ്ഥാപനം എന്നിവിടങ്ങളിൽ കൊവിഡ് അവബോധം നൽകേണ്ടതുമാണ്.
അഞ്ച് ദിവസത്തെ കൊവിഡ് കണക്ക്
റാപിഡ് റെസ്പോൺസ് ടീം ശക്തമാക്കും
തൃശൂർ: കൊവിഡ് വ്യാപനത്തിന്റെ സാഹചര്യത്തിൽ ജില്ലയിൽ റാപിഡ് റെസ്പോൺസ് ടീമിന്റെ പ്രവർത്തനം കൂടുതൽ ശക്തമാക്കാൻ ജില്ലാ കളക്ടർ ഉത്തരവായി. ഇതിന്റെ ഭാഗമായി തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിൽ വാർഡ് തല ബോധവത്കരണ പ്രവർത്തനം ഊർജിതമാക്കും. സെക്രട്ടറിമാർക്ക് ആർ.ആർ. ടിയുടെ ഏകോപന ചുമതല ഉണ്ടായിരിക്കും. ആർ.ആർ.ടി ഗ്രൂപ്പുകൾ കൊവിഡ് പൊസിറ്റീവായ രോഗികളെ ആശുപത്രിയിലേക്ക് കൊണ്ടുപോകുന്നതിനായി വാഹന സൗകര്യം ഏർപ്പെടുത്തുകയും ചെറിയ സ്ക്വാഡുകളായി തിരിഞ്ഞ് വീടുകൾ, സ്ഥാപനങ്ങൾ എന്നിവിടങ്ങളിൽ കൊവിഡ് അവബോധം നൽകേണ്ടതുമാണ്.