ചാലക്കുടി: അതിരപ്പിള്ളി മലക്കപ്പാറ റോഡിന്റെ അമ്പലപ്പാറ ഭാഗത്ത് മണ്ണിടിഞ്ഞ്, ഭാരവാഹനങ്ങളുടെ ഗതാഗതം നിലച്ചു. അമ്പലപ്പാറ 65-ാം കിലോമീറ്ററിലായിരുന്നു മണ്ണിടിച്ചിൽ. 2018 അതിവർഷത്തിൽ തകർന്ന റോഡിന്റെ അറ്റകുറ്റപ്പണികൾ നടക്കുന്നനിടെയാണ് കൊക്കയിലേക്ക് മണ്ണിടിഞ്ഞത്. ഇതോടെ ബസുകൾ അടക്കമുള്ള വാഹനങ്ങൾക്ക് ഇതിലെ കടന്നു പോകാൻ കഴിയാത്ത സ്ഥിതയാണ്. മലക്കപ്പാറയിലേക്കുള്ള കെ.എസ്.ആർ.ടി.സി ബസിന്റെ ഓട്ടം ഷോളയാൾ വരെയാക്കി ചുരുക്കി. മറ്റു വലിയ വാഹനങ്ങൾക്ക് അമ്പലപ്പാറ മുതൽ കടന്നു പോകാനാകില്ല. നിയന്ത്രണങ്ങൾക്ക് വിധേയമായി ചെറിയ വാഹനങ്ങളെ കടത്തിവിടുന്നുണ്ട്. ഇടിഞ്ഞ ഭാഗം അടുത്ത ദിവസം മുതൽ കെട്ടിത്തുടങ്ങുമെന്ന് പൊതുമരാമത്ത് വകുപ്പ് അറിയിച്ചു.