obit-photo

പുതുക്കാട് : നിരഞ്ജന്‍ കല്ല്യാണി എന്ന തൂലിക നാമത്തില്‍ അറിയപെടുന്ന എഴുത്തുകാരന്‍ ഡോ. ബൈജു ശങ്കര്‍ (50) നിര്യാതനായി. മൂവാറ്റുപുഴ മംഗലത്ത് ശിവശങ്കരന്റെ മകനാണ്. പുരോഗമന കലാസാഹിത്യ സംഘം ഒല്ലൂര്‍ എരിയ ട്രഷറര്‍, നന്മ പുതുക്കാട് മേഖല രക്ഷാധികാരി എന്നീ നിലകളില്‍ പ്രവര്‍ത്തിക്കുന്ന ഡോ. ബൈജു ശങ്കര്‍ വൃക്ക രോഗത്തിന് ചികിത്സയിലിരിക്കെ തൃശുര്‍ ജൂബിലി മിഷന്‍ ആശുപത്രിയിലാണ് ശനിയാഴ്ച മരിച്ചത്. നേരത്തെ ഒരു വൃക്ക ദാനം ചെയ്തിരുന്നു. പഠന കാലത്ത് എസ്.എഫ്‌.ഐ സംസ്ഥാന സമിതി അഗമായിരുന്നു. ഇപ്പോള്‍ പാഴായിയില്‍ പ്രകൃതിചികിത്സാ കേന്ദ്രം നടത്തി വരുന്നു. നിരവധി കൃതികള്‍ രചിച്ചിട്ടുണ്ട്. 'ഇരിക്ക പിണ്ഡം സാക്ഷി' പ്രധാന കൃതിയാണ്. സംസ്‌കാരം മുവാറ്റുപുഴയില്‍ നടത്തി. അമ്മ: ഇന്ദിര. ഭാര്യ: ഷീബ. മകന്‍. ദീനദയാല്‍ ദത്താത്രേയന്‍.